Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bihar Election

നി​തീ​ഷ്കു​മാ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്; പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കും

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ്കു​മാ​ർ ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. പാ​റ്റ് ഗാ​ന്ധി മൈ​താ​നി​യി​ൽ ഇ​ന്നു രാ​വി​ലെ 11നാ​ണു സ​ത്യ​പ്ര​തി​ജ്ഞ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്തും. പ​ത്താം ത​വ​ണ​യാ​ണ് നി​തീ​ഷ്കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത്. ഇ​ന്ന​ലെ എ​ൻ​ഡി​എ നേ​താ​വാ​യി നി​തീ​ഷ്കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 243 അം​ഗ നി​യ​മ​സ​ഭ​യി​ൽ 202 അം​ഗ​ങ്ങ​ളാ​ണ് എ​ൻ​ഡി​എ​യ്ക്കു​ള്ള​ത്.

ജെ​ഡി-​യു നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യും ഇ​ന്ന​ലെ നി​തീ​ഷ്കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സ​മ്രാ​ട്ട് ചൗ​ധ​രി​യാ​ണ് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ്. ഇ​ദ്ദേ​ഹം ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും. വി​ജ​യ്കു​മാ​ർ സി​ൻ​ഹ​യാ​ണ് ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി ഉ​പ​നേ​താ​വ്.

Leader Page

നിർണായകമായ ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്

ബി​​​​ഹാ​​​​​ർ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ദ​​​​​യ​​​​​നീ​​​​​യ​​​​​മാ​​​​​യി പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ന് അ​​​​​ക്ഷ​​​​​രാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ജീ​​​​​വ​​​​ന്മ​​​​ര​​​​​ണ പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​കു​​ക​​​​​യാ​​​​​ണ് ഡി​​​​​സം​​​​​ബ​​​​​റി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ അ​​​​​ന്ത​​​​​സു​​​​​ള്ള വി​​​​​ജ​​​​​യം നേ​​​​​ടാ​​​​​നാ​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ൽ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടെ ഭാ​​​​​വി​​​​ത​​​​ന്നെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​കും.​​ മു​​​​​ന്ന​​​​​ണി​​​​​യി​​​​​ലെ അ​​​​​സ്തിത്വഭ​​​​​യ​​​​​മു​​​​​ള്ള പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് പു​​​​​തി​​​​​യ ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്തേ​​​​​ണ്ടിവ​​​​​രും. നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കും ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കും ന​​​​​ട​​​​​ക്കു​​​​​ന്ന തെ​​​​​ര​​​​​ഞ്ഞ​​​​​ടു​​​​​പ്പു​​​​​ക​​​​​ളു​​​​​ടെ സൂ​​​​​ച​​​​​ന​​​​​യാ​​​​​കു​​​​​മോ ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ലം എ​​​​​ന്ന ചോ​​​​​ദ്യം പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​ണ്. കു​​​​​റേ​​​​​ക്കൂ​​​​​ടി കൃ​​​​​ത്യ​​​​​മാ​​​​​ക്കി​​​​​യാ​​​​​ൽ 2026 ഏ​​​​​പ്രി​​​​​ലി​​​​​ലോ മേ​​​​​യി​​​​​ലോ ന​​​​​ട​​​​​ക്കു​​​​​ന്ന നി​​​​​മ​​​​​യ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ല​​​​​ത്തി​​​​​ന്‍റെ സൂ​​​​​ച​​​​​ന​​യാ​​​​​കു​​​​​മോ 2025 ഡി​​​​​സം​​​​​ബ​​​​​റി​​​​​ലെ ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ലം? ച​​​​​രി​​​​​ത്രം പ​​​​​ഠി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ്:

2010ൽ ​​​​​എ​​​​​ട്ടു ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തും 31 ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​ക​​​​​ളും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി നേ​​​​​ടി. ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത് അ​​​​​ഞ്ചു ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തും 18 ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​ക​​​​​ളു​​മാ​​​​​യി​​​​​രു​​​​​ന്നു; ഏ​​​​​താ​​​​​ണ്ട് ഒ​​​​​പ്പ​​​​​ത്തി​​​​​നൊ​​​​​പ്പം. കൂ​​​​​ടെ ഭ​​​​​ര​​​​​ണവി​​​​​രു​​​​​ദ്ധ വി​​​​​കാ​​​​​ര​​​​​വും. എ​​​​​ന്നി​​​​​ട്ടും 2011ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി ക​​​​​ഷ്ടി​​​​​ച്ചാ​​​​​ണ് ക​​​​​ട​​​​​ന്നു​​കൂ​​​​​ടി​​​​​യ​​​​​ത്. നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ ഒ​​​​​രു സീ​​​​​റ്റാ​​​​​യി​​​​​രു​​​​​ന്നു ഭൂ​​​​​രി​​​​​പ​​​​​ക്ഷം. മു​​​​​ന്ന​​​​​ണി​​​​​യി​​​​​ൽ പ്ര​​​​​ത്യേ​​​​​കി​​​​​ച്ചും കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ൽ ന​​​​​ല്ല ആ​​​​​ഭ്യ​​​​​ന്ത​​​​​ര ക​​​​​ലാ​​​​​പ​​​​​മാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന​​​​​ത് മ​​​​​റ​​​​​ക്കു​​​​​ന്നി​​​​​ല്ല. 2014ൽ ​​​​​കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ 20 ലോ​​​​​ക്സ​​​​​ഭാ സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ 12ഉം ​​​​​ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു.​​​ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്ക് എ​​​​​ട്ടു സീ​​​​​റ്റ് ല​​​​​ഭി​​​​​ച്ചു. ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ജ​​​​​നം ന​​​​​ൽ​​​​​കി​​​​​യ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ചു, പ്ര​​​​​ത്യേകി​​​​​ച്ചു കോ​​​​​ണ്‍ഗ്ര​​​​​സ്. അ​​​​​വ​​​​​ർ പ​​​​​ര​​​​​പ്സ​​​​​രം വെ​​​​​ട്ടി.

2015ൽ ​​​​​ചി​​​​​ത്രം മാ​​​​​റി.​ ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ൾ സ​​​​​മാ​​​​​സ​​​​​മ​​​​​മാ​​​​​യി, ഏ​​​​​ഴു വ​​​​​ച്ച്. 152 ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ൽ 90ഉം ​​​​​ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി പി​​​​​ടി​​​​​ച്ചു. ആ​​​​​റ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ നാ​​​​​ലും ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു. 941 ഗ്രാ​​​​​മ​​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ 549ഉം ​​​​​ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി പി​​​​​ടി​​​​​ച്ചു. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത് 365 ആ​​​​​ണ്. ബി​​​​ജെ​​​​​പി 14 പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ൽ ജ​​​​​യി​​​​​ച്ചു. 81 മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ൽ 44 എ​​​​​ണ്ണം ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി പി​​​​​ടി​​​​​ച്ചു. 43ൽ ​​​​​ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി ജ​​​​​യി​​​​​ച്ചു.​ അ​​​​​താ​​​​​യ​​​​​ത്, 2015ലെ ​​​​​ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടേ​​​​​താ​​​​​യി​​​​​രു​​​​​ന്നു. ഒ​​​​​പ്പം, സോ​​​​​ളാ​​​​​റും ബാ​​​​​ർ​​കോ​​​​​ഴ​​​​​യും​​ പോ​​​​​ലെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത​​​​​മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടെ ആ​​​​​ൾ​​​​​ക്കാ​​​​​ർ​​​​ത​​​​​ന്നെ ഇ​​​​​ട്ടു​​​​​കൊ​​​​​ടു​​​​​ത്ത വ​​​​​ടി​​​​​ക​​​​​ളും. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യം നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​ച്ചു. 2016ൽ ​​​​​ന​​​​​ട​​​​​ന്ന നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ 97 അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി വി​​​​​ജ​​​​​യി​​​​​ച്ചു.

2019ൽ ​​​​​ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു വ​​​​​ന്നു. നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞ​​​​​ടു​​​​​പ്പി​​​​​ൽ തോ​​​​​റ്റ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്ക് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ 20ൽ 19 ​​​​​സീ​​​​​റ്റും ല​​​​​ഭി​​​​​ച്ചു. ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത് ഒ​​​​​രു സീ​​​​​റ്റാ​​​​​ണ്. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത് 47.48 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട്. ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്ക് 35.29 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും.​ അ​​​​​പ​​​​​ക​​​​​ട​​​​​സൂ​​​​​ച​​​​​ന മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യ പി​​​​​ണ​​​​​റാ​​​​​യി ഉ​​​​​ണ​​​​​ർ​​​​​ന്നു. ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു മു​​​​​ന്പ് ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​യെ കൂ​​​​​ടു​​​​​ത​​​​​ൽ ദു​​​​​ർ​​​​​ബ​​​​​ല​​​​​മാ​​​​​ക്കി. കോ​​​​​ണ്‍ഗ്ര​​​​​സു​​​​​കാ​​​​​ർ അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ മ​​​​​ടി​​​​​ച്ച കേ​​​​​ര​​​​​ള കോ​​​​​ണ്‍ഗ്ര​​​​​സ് എ​​​​മ്മി​​​​നെ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​യി​​​​​ലാ​​​​​ക്കി. അ​​​​​ത്ത​​​​​രം തീ​​​​​രു​​​​​മാ​​​​​നം എ​​​​​ടു​​​​​ക്കാ​​​​​നു​​​​​ള്ള ക​​​​​രു​​​​​ത്ത് പി​​​​​ണ​​​​​റാ​​​​​യി​​​​​ക്കു​​​​​ണ്ട് എ​​​​​ന്ന​​​​​ത് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പുവി​​​​​ജ​​​​​യ​​​​​ത്തി​​​​​ലെ വ​​​​​ലി​​​​​യ ഘ​​​​​ട​​​​​ക​​​​​മാ​​​​​ണ്.

2020ലെ ​​​​​ത​​​​​ദ്ദേ​​​​​ശ​​​ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന് 2,76,56,579 വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രാ​​​​​ണ് ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. 2015​ൽ 37.4 ​​​​ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് നേ​​​​​ടി​​​​​യ ഇ​​​​​ട​​​​​തു​​മു​​​​​ന്ന​​​​​ണി​​​​​ക്ക് ഇ​​​​​ക്കുറി 40.2 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് കി​​​​​ട്ടി. 37.2 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് നേ​​​​​ടി​​​​​യ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​മു​​​​​ന്ന​​​​​ണി 37.9 ശ​​​​​ത​​​​​മാനമാ​​​​​ക്കി. 13.3 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് നേ​​​​​ടി​​​​​യ​ ബി​​​​​ജെ​​​​​പി മു​​​​​ന്ന​​​​​ണി 15 ശ​​​​​ത​​​​​മാ​​​​​ന​​​​​വും വോ​​​​​ട്ട് നേ​​​​​ടി. അ​​​​​താ​​​​​യ​​​​​ത്, എ​​​​​ല്ലാ പാ​​​​​ർ​​​​​ട്ടി​​​​​ക്കും മു​​​​​ന്ന​​​​​ണി​​​​​ക്കും 2020ൽ ​​​​​വോ​​​​​ട്ട് വ​​​​​ർ​​​​​ധ​​​​​ന ഉ​​​​​ണ്ടാ​​​​​യി.​ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി 514 പ​​​​​ഞ്ചാ​​​​​യ​​​​​ത്തും വ​​​​​ല​​​​​തു​​​​​മു​​​​​ന്ന​​​​​ണി 321 പ​​​​​ഞ്ചാ​​​​​യ​​​​​ത്തും ബി​​​​ജെ​​​​​പി 19 പ​​​​​ഞ്ചാ​​​​​യ​​​​​ത്തും ​​​പി​​​​​ടി​​​​​ച്ചു. മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ൽ 43 എ​​​​​ണ്ണം ഇ​​​​​ട​​​​​തു​​​​മു​​​​​ന്ന​​​​​ണി​​​​​ക്കും 41 എ​​​​​ണ്ണം ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കും ല​​​​​ഭി​​​​​ച്ചു. ര​​​​​ണ്ടെ​​​​ണ്ണ​​​​മാ​​​​​ണ് ബി​​​​ജെ​​​​​പി​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത്. ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ 108ഉം ​​​​​ഇ​​​​​ട​​​​​തി​​​​​നാ​​​​​യി​​​​​രു​​​​​ന്നു. 38 എ​​​​​ണ്ണം ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കും. ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ 11ഉം ​​​​​ഇ​​​​​ട​​​​​തി​​​​​നാ​​​​​യി​​​​​രു​​​​​ന്നു മൂ​​​​​ന്ന് എ​​​​​ണ്ണം ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കും.​​​ കോ​​​​​ർപ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ അ​​​​​ഞ്ചും ഒ​​​​​ന്നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു നി​​​​​ല. ട്വ​​​​​ന്‍റി ട്വ​​​​​ന്‍റി​​​​​യും ശ​​​​​ക്ത​​​​​മാ​​​​​യ സാ​​​​​ന്നി​​​​​ധ്യം അ​​​​​റി​​​​​യി​​​​​ച്ചു.​​​ കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ് എ​​​​മ്മി​​​​ന്‍റെ ശ​​​​​ക്തി​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളാ​​​​​യ കോ​​​​​ട്ട​​​​​യം, പ​​​​​ത്ത​​​​​നം​​​​തി​​​​​ട്ട, ഇ​​​​​ടു​​​​​ക്കി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ അ​​​​​വ​​​​​ർ ശ​​​​​ക്തി പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും​​​​​ ചെ​​​​​യ്തു. പി​​​​​ണ​​​​​റാ​​​​​യി​​​​​യു​​​​​ടെ ക​​​​​ണ​​​​​ക്കുകൂ​​​​​ട്ട​​​​​ൽ ശ​​​​​രി​​​​​യാ​​​​​യി. കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ന് വ​​​​​ല്ലാ​​​​​തെ പി​​​​​ഴ​​​​​ച്ചു.

2021ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്

2021ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ ​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് 97 സീ​​​​​റ്റും യു​​​​ഡി​​​​എ​​​​ഫ് 43 സീ​​​​​റ്റും നേ​​​​​ടി.​​​​​ സി​​​​​പി​​​​​എ​​​​​മ്മി​​​​​ന് ഒ​​​​​റ്റ​​യ്​​​​​ക്ക് 62 സീ​​​​​റ്റ് ല​​​​​ഭി​​​​​ച്ചു. കോ​​​​​ണ്‍ഗ്ര​​​​സി​​​​​ന് 21 സീ​​​​​റ്റാ​​​​ണ് കി​​​​ട്ടി​​​​യ​​​​ത്. ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി 39 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും ജ​​​​നാ​​​​ധി​​​​പ​​​​ത‍്യ​​​​മു​​​​​ന്ന​​​​​ണി​​​​​ക്ക് 35 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും ല​​​​​ഭി​​​​​ച്ചു. സി​​​​​പി​​​​​എ​​​​​മ്മി​​​​​ന് 25.4 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ന് 25.1 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും കി​​​​ട്ടി. എ​​​​​ല്ലാ ജി​​​​​ല്ല​​​​​യി​​​​​ലും ​​​​ത​​​​​ന്നെ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി മു​​​​​ന്നി​​​​​ലാ​​​​​യി.

National

അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ മൂ​ന്നു ല​ക്ഷം പേ​ർ എ​ങ്ങ​നെ വ​ന്നു; വി​ശ​ദീ​ക​ര​ണ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നു ല​ക്ഷം പേ​ർ അ​ധി​ക​മാ​യി വോ​ട്ടു ചെ​യ്തു​വെ​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​രോ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ള്ളി. എ​സ്ഐ​ആ​റി​ന് ശേ​ഷം പു​റ​ത്തി​റ​ക്കി​യ അ​ന്തി​മ​പ​ട്ടി​ക​യി​ൽ 7.42 കോ​ടി വോ​ട്ട​ർ​മാ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​തി​നു​ശേ​ഷം മൂ​ന്നു ല​ക്ഷം പേ​ർ കൂ​ടി പേ​രു ചേ​ർ​ത്തു​വെ​ന്നും അ​ങ്ങ​നെ​യാ​ണ് 7.45 കോ​ടി വോ​ട്ട​ർ​മാ​രാ​യ​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. അ​ന്തി​മ​വോ​ട്ട​ർ​പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​തി​നു ശേ​ഷം പ​ത്തു​ദി​വ​സം പേ​രു ചേ​ർ​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു.

അ​ങ്ങ​നെ​യാ​ണ് 7.45 കോ​ടി വോ​ട്ട​ർ​മാ​രാ​യ​ത്. വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തെ വോ​ട്ടു ചെ​യ്ത​വ​രെ​ന്ന് വ്യാ​ഖ്യാ​നി​ച്ച​താ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. യോ​ഗ്യ​ത​യു​ള്ള ഒ​രു വോ​ട്ട​ർ​ക്കും അ​വ​സ​രം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് പേ​രു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത​തെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

National

ബി​ഹാ​റി​ലെ തി​രി​ച്ച​ടി: ലാ​ലു​വി​ന്‍റെ മ​ക​ള്‍ രോ​ഹി​ണി രാ​ഷ്ട്രീ​യം വി​ട്ടു

പാ​റ്റ്ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​ൾ രോ​ഹി​ണി ആ​ചാ​ര്യ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ചു. കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ സൂ​ചി​പ്പി​ച്ചു.

ഞാ​ൻ രാ​ഷ്ട്രീ​യം വി​ടു​ക​യാ​ണ്. കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ ചെ​യ്യാ​നാ​ണ് സ​ഞ്ജ​യ് യാ​ദ​വും റ​മീ​സും എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ല്ലാ പ​ഴി​യും ഞാ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും രോ​ഹി​ണി എ​ക്സി​ൽ കു​റി​ച്ചു.

തേ​ജ​സ്വി യാ​ദ​വി​ന്‍റെ രാ​ഷ്ട്രീ​യ ഉ​പ​ദേ​ശ​ക​നും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ സ​ഞ്ജ​യ് യാ​ദ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യാ​ണ് രോ​ഹി​ണി പാ​ര്‍​ട്ടി വി​ടാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ രോ​ഹി​ണി താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​ക്സ​ഭ​യി​ലെ തോ​ല്‍​വി ചൂ​ണ്ടി​ക്കാ​ട്ടി സീ​റ്റ് നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ര​ൺ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് രോ​ഹി​ണി മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും ബി​ജെ​പി​യു​ടെ രാ​ജീ​വ് പ്ര​താ​പ് റൂ​ഡി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തെ ലാ​ലു​വി​ന്‍റെ മ​ക​ൻ തേ​ജ് പ്ര​താ​പ് യാ​ദ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ജ​ൻ​ശ​ക്കി ജ​ന​താ​ദ​ൾ എ​ന്ന പേ​രി​ൽ പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​റ​ങ്ങി.

എ​ന്നാ​ൽ പ​രാ​ജ​യ​മാ​യി​രു​ന്ന ഫ​ലം. രാ​ഘോ​പു​രി​ൽ സ​ഹോ​ദ​ര​ൻ തേ​ജ​സ്വി​ക്കെ​തി​രെ​യും തേ​ജ് പ്ര​താ​പ് സ്ഥാ​നാ​ർ​ഥി​യെ നി​റു​ത്തി​യി​രു​ന്നു.

 

National

ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യം ക​ട​ന്നു​പോ​കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ: കെ.​സി.​വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ തോ​ൽ​വി​യി​ൽ പ്ര​തി​ക​രി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​വി​ശ്വ​സ​നീ​യ​മാ​ണ്.

ബി​ഹാ​റി​ലെ ജ​ന​ത​യ്ക്കും മ​ഹാ​സ​ഖ്യ​ത്തി​ലെ മ​റ്റു​ക​ക്ഷി​ക​ൾ​ക്കും ഇ​ത് വി​ശ്വ​സി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത്സ​രി​ച്ച​തി​ൽ 90 ശ​ത​മാ​നം സീ​റ്റി​ലും ജ​യി​ക്കു​ന്ന​ത് അ​ത്യ​പൂ​ർ​വ​മാ​ണ്. അ​ത്ത​ര​ത്തി​ൽ അ​പൂ​ർ​വ​മാ​യൊ​രു സാ​ഹ​ച​ര്യം ബി​ഹാ​റി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ബൂ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് ഡാ​റ്റ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും.

ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു. ബി​ഹാ​റി​ൽ ജെ​ഡി​യു ക​ളം മാ​റി​യാ​ൽ പോ​ലും സ​ർ​ക്കാ​ർ വീ​ഴി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മാ​ണ് ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണ് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

National

പ​രാ​ജ​യ​ത്തി​ല്‍ ദുഃ​ഖ​മി​ല്ല; പോ​രാ​ട്ടം തു​ട​രും: തേ​ജ്വ​സി യാ​ദ​വ്

പാ​റ്റ്ന: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ്വ​സി യാ​ദ​വ്. പൊ​തു​സേ​വ​നം എ​ന്ന​ത് അ​വ​സാ​ന​മി​ല്ലാ​ത്ത പ്ര​ക്രി​യ​യാ​ണ്, ഒ​ടു​ക്ക​മി​ല്ലാ​ത്ത യാ​ത്ര​യാ​ണ്. അ​തി​ൽ ഉ​യ​ർ​ച്ച താ​ഴ്‌​ച​ക​ൾ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല.

പ​രാ​ജ​യ​ത്തി​ൽ ദുഃ​ഖ​മി​ല്ല, വി​ജ​യ​ത്തി​ൽ അ​ഹ​ങ്കാ​ര​വു​മി​ല്ല. ആ​ർ​ജെ​ഡി പാ​വ​പ്പെ​ട്ട​വ​രു​ടെ പാ​ർ​ട്ടി​യാ​ണ്. അ​വ​ർ​ക്കു​വേ​ണ്ടി ശ​ബ്‌​ദ​മു​യ​ർ​ത്തു​ന്ന​ത് തു​ട​രു​മെ​ന്നും തേ​ജ്വ​സി വ്യ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വ​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ൽ കേ​വ​ലം 25 സീ​റ്റി​ലേ​ക്ക് ആ​ർ​ജെ​ഡി കൂ​പ്പു​കു​ത്തി​യി​രു​ന്നു.

2010ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും മോ​ശം പ്ര​ക​ട​ന​മാ​യി​രു​ന്നു ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ജെ​ഡി​യു​ടേ​ത്. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തേ​ജ​സ്വി യാ​ദ​വി​നെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​സ​ഖ്യ​മാ​യ മ​ഹാ​ഗ​ഢ്‌​ബ​ന്ധ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.

 

 

National

ബി​ഹാ​റി​ൽ ന​ട​ന്ന​ത് വോ​ട്ടു കൊ​ള്ള​യെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​വി​ശ്വ​സ​നീ​യ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. ന​ട​ന്ന​ത് വോ​ട്ടു​കൊ​ള്ള​യാ​ണ്. എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ വ​സ​തി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു കെ.​സി​യു​ടെ പ്ര​തി​ക​ര​ണം.

ഫ​ലം കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്യും. വ​ലി​യ ത​ട്ടി​പ്പു​ക​ൾ ന​ട​ന്നു. അ​തീ​വ ഗു​രു​ത​ര​മാ​യ സ്ഥി​തി​യി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യി​ട്ടു​ള്ള നി​യ​മ ന​ട​പ​ടി​ക​ളും തു​ട​ർ​ന​ട​പ​ടി​ക​ളും ഉ​ണ്ടാ​വും.

ഡാ​റ്റ​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ക്കും. തേ​ജ​സ്വി യാ​ദ​വു​മാ​യി സം​സാ​രി​ച്ചു. ബി​ഹാ​ര്‍ ഫ​ലം ഇ​ന്ത്യാ സ​ഖ്യം ഒ​ന്നി​ച്ച് വി​ശ​ക​ല​നം ചെ​യ്യു​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി​യു​ടെ നീ​ക്ക​ങ്ങ​ൾ ഒ​ന്നും ഫ​ലം കാ​ണി​ല്ല; എ​സ്പി അ​ധി​കാ​ര​ത്തി​ലെ​ത്തും: അ​ഖി​ലേ​ഷ് യാ​ദ​വ്

ല​ക്നോ: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് പി​ന്നാ​ലെ ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ച്ച് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്. ബി​ഹാ​റി​ൽ ന​ട​ത്തി​യ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ഒ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ക്കി​ല്ല എ​ന്നും എ​ങ്ങ​നെ​യൊ​ക്കെ ശ്ര​മി​ച്ചാ​ലും സ​മാ‌​ജ്‌​വാ​ദി പാ​ർ​ട്ടി ത​ന്നെ 2027ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​ഖി​ലേ​ഷ് പ​റ​ഞ്ഞു.

"ബി​ജെ​പി എ​ന്ത് വേ​ണ​മെ​ങ്കി​ലും ചെ​യ്തോ​ളു. പ​ക്ഷെ യു​പി​യി​ൽ ഒ​ന്നും ന​ട​ക്കി​ല്ല. 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ ബി​ജെ​പി​യെ പി​ന്ത​ള്ളി​യ​താ​ണ്. 2027ൽ ​ഭ​ര​ണ​ത്തി​ലും ഞ​ങ്ങ​ളെ​ത്തും.'-​അ​ഖി​ലേ​ഷ് പ​റ​ഞ്ഞു.

ബി​ഹാ​റി​ൽ എ​ൻ​ഡി​എ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​ത്. 202 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ വി​ജ​യി​ച്ച​ത്. 35 സീ​റ്റി​ൽ മാ​ത്ര​മാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ന് വി​ജ​യി​ക്കാ​നാ​യ​ത്.

National

ബിഹാറിൽ എൻഡിഎ തേരോട്ടം

പാ​​​​​​​​റ്റ്ന: എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ളെ ക​​​​​ട​​​​​പു​​​​​ഴ​​​​​ക്കി ബി​​​​​​​​ഹാ​​​​​​​​റി​​​​​​​​ൽ എ​​​​​​​​ൻ​​​​​​​​ഡി​​​​​​​​എ​​​​​യു​​​​​ടെ തേ​​​​​​​​രോ​​​​​​​​ട്ടം. 243 സീ​​​​​​​​റ്റു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ 202 നേ​​​​​​​​ടി​​​​​​​യാ​​​​​​​ണ് എ​​​​​​​ൻ​​​​​​​ഡി​​​​​​​എ വീ​​​​​​​ണ്ടും ഭ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ലേ​​​​​​​റു​​​​​​​ന്ന​​​​​​​ത്. 89 സീ​​​​​​​​റ്റോ​​​​​​​​ടെ ബി​​​​​​​​ജെ​​​​​​​​പി വ​​​​​​​​ലി​​​​​​​​യ ഒ​​​​​​​​റ്റ​​​​​​​​ക്ക​​​​​​​​ക്ഷി​​​​​​​​യാ​​​​​​​​യി. 85 സീ​​​​​​​​റ്റോ​​​​​​​​ടെ ജെ​​​​​​​​ഡി-​​​​​​​​യു തൊ​​​​​​​​ട്ട​​​​​​​​ടു​​​​​​​​ത്തെ​​​​​​​​ത്തി.

എ​​​​​​​​ൻ​​​​​​​​ഡി​​​​​​​​എ​​​​​​​​യി​​​​​​​​ലെ ചെ​​​​​​​​റു​​​​​​​​ക​​​​​​​​ക്ഷി​​​​​​​​ക​​​​​​​​ളാ​​​​​​​​യ എ​​​​​​​​ൽ​​​​​​​​ജെ​​​​​​​​പി, എ​​​​​​​​ച്ച്എ​​​​​​​​എം, ആ​​​​​​​​ർ​​​​​​​​എ​​​​​​​​ൽ​​​​​​​​എം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യും ഗം​​​​​​​​ഭീ​​​​​​​​ര വി​​​​​​​​ജ​​​​​​​​യം നേ​​​​​​​​ടി. സ്ത്രീ​​​​​​വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ടെ പ​​​​രി​​​​പൂ​​​​ർ​​​​ണ പി​​​​​​ന്തു​​​​​​ണ​​​​​​യാ​​​​​​ണ് എ​​​​​​ൻ​​​​​​ഡി​​​​​​എ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ഉ​​​​​​ജ്വ​​​​​​ല​​​​​​വി​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​ന് ആ​​​​​​ധാ​​​​​​രം. തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പ് പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​നു തൊ​​​​​​​​​ട്ടു​​​​​​​​​മു​​​​​​​​​ന്പാ​​​​​​​​​ണ് ചെ​​​​​​​​​റു​​​​​​​​​കി​​​​​​​​​ട സം​​​​​​​​​രം​​​​​​​​​ഭ​​​​​​​​​ങ്ങ​​​​​​​​​ൾ തു​​​​​​​​​ട​​​​​​​​​ങ്ങു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ന് 1.27 കോ​​​​​​​​​ടി സ്ത്രീ​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ അ​​​​​​​​​ക്കൗ​​​​​​​​​ണ്ടി​​​​​​​​​ലേ​​​​​​​​​ക്ക് 10,000 രൂ​​​​​​​​​പ വീതം സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ കൈ​​​​​​​​​മാ​​​​​​​​​റി​​​​​​​​​യ​​​​​​​​​ത്.

വി​​​​​​​​​ജ​​​​​​​​​യി​​​​​​​​​ക്കു​​​​​​​​​ന്ന സം​​​​​​​​​രം​​​​​​​​​ഭ​​​​​​​​​ക​​​​​​​​​ർ​​​​​​​​​ക്ക് ര​​​​​​​​​ണ്ടു​​​​​​ ല​​​​​​​​​ക്ഷം രൂ​​​​​​​​​പ​​​​​​​​​യും​​​​​​​​​കൂ​​​​​​​​​ടി ന​​​​​​​​​ൽ​​​​​​​​​കു​​​​​​​​​മെ​​​​​​​​​ന്ന വാ​​​​​​​​​ഗ്ദാ​​​​​​​​​ന​​​​​​​​​വും നി​​​​​തീ​​​​​ഷി​​​​​ന് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യ വോ​​​​​​ട്ടാ​​​​​​യി മാ​​​​​​റി. മ​​​​​​​ഹാ​​​​​​​വി​​​​​​​ജ​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ കേ​​​​​​​ന്ദ്ര​​​​​​​ബി​​​​​​​ന്ദു​​​​​​​വാ​​​​​​​യ നി​​​​​​​​തീ​​​​​​​​ഷ്കു​​​​​​​​മാ​​​​​​​​ർ പ​​​​​​​​ത്താം ത​​​​​​​​വ​​​​​​​​ണ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​കു​​​​​മെ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​യി. മു​​​​​​​ന്പ​​​​​​​ത്തേ​​​​​​​തു​​​​​​​പോ​​​​​​​ലെ ബി​​​​​​​ജെ​​​​​​​പി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ര​​​​​​​ണ്ട് ഉ​​​​​​​പ​​​​​​​മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​രു​​​​​​​ണ്ടാ​​​​​​​കും. സ​​​​​​​മ്രാ​​​​​​​ട്ട് ചൗ​​​​​​​ധ​​​​​​​രി ഉ​​​​​​​പ​​​​​​​മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​സ്ഥാ​​​​​​​നം ഉ​​​​​​​റ​​​​​​​പ്പി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്. മ​​​​ഹി​​​​ളാ-​​​​യൂ​​​​ത്ത് ഫോ​​​​ർ​​​​മു​​​​ല​​​​യാ​​​​ണ് (എം​​​​വൈ ഫോ​​​​ർ​​​​മു​​​​ല) ബി​​​​ഹാ​​​​റി​​​​ൽ വി​​​​ജ​​​​യം സ​​​​മ്മാ​​​​നി​​​​ച്ച​​​​തെ​​​​ന്ന് പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ന​​​​​​​രേ​​​​​​​ന്ദ്ര മോ​​​​​​​ദി പ​​​​​​​റ​​​​​​​ഞ്ഞു.

എ​​​​​​​​ക്സി​​​​​​​​റ്റ് പോ​​​​​​​ൾ പ്ര​​​​​​​​വ​​​​​​​​ച​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക​​​​​​​​പ്പു​​​​​​​​റ​​​​​​​​മു​​​​​​​​ള്ള വി​​​​​​​​ജ​​​​​​​​യ​​​​​​​​മാ​​​​​​​​ണ് എ​​​​​​​​ൻ​​​​​​​​ഡി​​​​​​​​എ നേ​​​​​​​​ടി​​​​​​​​യ​​​​​​​​ത്. എ​​​​​​​​ൻ​​​​​​​​ഡി​​​​​​​​എ​​​​​​​​യു​​​​​​​​ടെ വി​​​​​​​​ജ​​​​​​​​യ​​​​​​​​ക്കു​​​​​​​​തി​​​​​​​​പ്പി​​​​​​​​ൽ മ​​​​​​​​ഹാ​​​​​​​​ഗ​​​​​​​​ഡ്ബ​​​​​​​​ന്ധ​​​​​​​​ൻ ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്ന​​​​​​​​ടി​​​​​​​​ഞ്ഞു. ക​​​​​​​​ഴി​​​​​​​​ഞ്ഞ ത​​​​​​​​വ​​​​​​​​ണ 75 സീ​​​​​​​​റ്റോ​​​​​​​​ടെ വ​​​​​​​​ലി​​​​​​​​യ ഒ​​​​​​​​റ്റ​​​​​​​​ക്ക​​​​​​​​ക്ഷി​​​​​​​​യാ​​​​​​​​യ ആ​​​​​​​​ർ​​​​​​​​ജെ​​​​​​​​ഡി ഇ​​​​​​​​ത്ത​​​​​​​​വ​​​​​​​​ണ മൂ​​​​​​​​ന്നി​​​​​​​​ലൊ​​​​​​​​ന്ന് സീ​​​​​​​​റ്റി​​​​​​​​ലേ​​​​​​​​ക്കു (25) ചു​​​​​​​​രു​​​​​​​​ങ്ങി. 61 സീ​​​​​​​​റ്റി​​​​​​​​ൽ മ​​​​​​​​ത്സ​​​​​​​​രി​​​​​​​​ച്ച കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് നേ​​​​ടി​​​​യ​​​​ത് വെ​​​​റും ആ​​​​റു സീ​​​​റ്റ്. വി​​​​​​​​ഐ​​​​​​​​പി, ജ​​​​​​​​ൻ സു​​​​​​​​രാ​​​​​​​​ജ് പാ​​​​ർ​​​​ട്ടി, സി​​​​​​​​പി​​​​​​​​ഐ എ​​​​ന്നി​​​​വ വ​​​​​​​​ട്ട​​​​​​​​പ്പൂ​​​​​​​​ജ്യ​​​​​​​​മാ​​​​​​​​യി. ഇ​​​​​​​​ട​​​​​​​​തു​​​​​​​​പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യ ന​​​​​​​​ഷ്‌​​​ട​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യി.

ക​​​​​ഴി​​​​​ഞ്ഞ​​​​​ത​​​​​വ​​​​​ണ 16 സീ​​​​​റ്റു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ഇ​​​​​ട​​​​​തു​​​​​ക​​​​​ക്ഷി​​​​​ക​​​​​ൾ ഇ​​​​​ത്ത​​​​​വ​​​​​ണ മൂ​​​​​ന്നു സീ​​​​​റ്റി​​​​​ലേ​​​​​ക്ക് ഒ​​​​​തു​​​​​ങ്ങി. അ​​​​​​​​സ​​​​​​​​ദു​​​​​​​​ദീ​​​​​​​​ൻ ഒ​​​​​​​​വൈ​​​​​​​​സി​​​​​​​​യു​​​​​​​​ടെ എ​​​​​​​​ഐ​​​​​​​​എം​​​​​​​​ഐ​​​​​​​​എം അ​​​​​​​​ഞ്ചു സീ​​​​​​​​റ്റോ​​​​​​​​ടെ സ്വാ​​​​​​​​ധീ​​​​​​​​നം നി​​​​​​​​ല​​​​​​​​നി​​​​​​​​ർ​​​​​​​​ത്തി. 243 അം​​​​​​​​ഗ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ കേ​​​​​​​​വ​​​​​​​​ല ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​നു വേ​​​​​​​​ണ്ട​​​​​​​​ത് 122 പേ​​​​​​​​രു​​​​​​​​ടെ പി​​​​​​​​ന്തു​​​​​​​​ണ​​​​​​​​യാ​​​​​​​​ണ്. 2020ൽ 125 ​​​​​​​​സീ​​​​​​​​റ്റോ​​​​​​​​ടെ ക​​​​​​​​ഷ്‌​​​ടി​​​​​​​​ച്ചു ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷം നേ​​​​​​​​ടി​​​​​​​​യ സ്ഥാ​​​ന​​​ത്താ​​​ണ് ഇ​​​ക്കു​​​റി എ​​​തി​​​രാ​​​ളി​​​ക​​​ളെ നി​​​ഷ്പ്ര​​​ഭ​​​മാ​​​ക്കു​​​ന്ന വി​​​ജ​​​യം നേ​​​ടാ​​​ൻ എ​​​​​​​​ൻ​​​​​​​​ഡി​​​​​​​​എ​​​​​​​​യ്ക്കാ​​​യ​​​ത്.

എ​​​​​ൻ​​​​​ഡി​​​​​എ​​​​​പ​​​​​ക്ഷ​​​​​ത്തെ പ്ര​​​​​മു​​​​​ഖ​​​​​രെ​​​​​ല്ലാം വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ചു. ആ​​​​​​​​ർ​​​​​​​​ജെ​​​​​​​​ഡി നേ​​​​​​​​താ​​​​​​​​വ് തേ​​​​​​​​ജ​​​​​​​​സ്വി യാ​​​​​​​​ദ​​​​​​​​വ് വോ​​​​​​​​ട്ടെ​​​​​​​​ണ്ണ​​​​​​​​ലി​​​​​​​​ന്‍റെ ഒ​​​​​​​​രു ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ പി​​​​​​​​ന്നി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ഒ​​​​​​​​ടു​​​​​​​​വി​​​​​​​​ൽ തേ​​​​​​​​ജ​​​​​​​​സ്വി വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ചു​​​​​​​​ക​​​​​​​​യ​​​​​​​​റി. എ​​​​​​​​ന്നാ​​​​​​​​ൽ, സ​​​​​​​​ഹോ​​​​​​​​ദ​​​​​​​​ര​​​​​​​​ൻ തേ​​​​​​​​ജ് പ്ര​​​​​​​​താ​​​​​​​​പ് മൂ​​​​​​​​ന്നാം​​​സ്ഥാ​​​​​​​​ന​​​​​​​​ത്താ​​​​​​​​യി. വോ​​​​​​​​ട്ടെ​​​​​​​​ണ്ണ​​​​​​​​ലി​​​​​​​​ന്‍റെ ഒ​​​​​​​​രു ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ലും മു​​​​​​​​ന്നേ​​​​​​​​റ്റം കാ​​​​​​​​ഴ്ച​​​​​​​​വ​​​​​​​​യ്ക്കാ​​​​​​​​ൻ മ​​​​​​​​ഹാ​​​​​​​​ഗ​​​​​​​​ഡ്ബ​​​​​​​​ന്ധ​​​​​​​​നാ​​​​​​​​യി​​​​​​​​ല്ല. പ​​​​​​​ത്തു ശ​​​​​​​ത​​​​​​​മാ​​​​​​​നം അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളെ ജ​​​​​​​യി​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​ഞ്ഞ ആ​​​​​​​ർ​​​​​​​ജെ​​​​​​​ഡി​​​​​​​ക്ക് പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ​​​​​​​നേ​​​തൃസ്ഥാ​​​​​​​നം ല​​​​​​​ഭി​​​​​​​ക്കു​​​​മെ​​​​ന്ന​​​​തു മാ​​​​ത്രം ആ​​​​ശ്വാ​​​​സ​​​​മാ​​​​യി.

ബി​​​​​​​​ജെ​​​​​​​​പി, ജെ​​​​​​​​ഡി-​​​​​​​​യു ക​​​​​​​​ക്ഷി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ആ​​​​​​​​ര് കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ സീ​​​​​​​​റ്റ് നേ​​​​​​​​ടു​​​​​​​​മെ​​​​​​​​ന്ന​​​​​​​​തു മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​യി ഒ​​​​​​​​രു ഘ​​​​​​​​ട്ടം ക​​​​​​​​ഴി​​​​​​​​ഞ്ഞ​​​​​​​​പ്പോ​​​​​​​​ൾ വോ​​​​​​​​ട്ടെ​​​​​​​​ണ്ണ​​​​​​​​ലി​​​​​​​​ന്‍റെ കൗ​​​​​​​​തു​​​​​​​​കം. സം​​​സ്ഥാ​​​ന​​​ത്തി​​​​​​​​ന്‍റെ എ​​​​​​​​ല്ലാ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ലും ഒ​​​​​​​​രേ​​​​​​​​പോ​​​​​​​​ലെ എ​​​​​​​​ൻ​​​​​​​​ഡി​​​​​​​​എ​​​​​​​​യു​​​​​​​​ടെ മു​​​​​​​​ന്നേ​​​​​​​​റ്റ​​​​​​​​മാ​​​​​​​​ണു​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​ത്. സീ​​​​​​​​മാ​​​​​​​​ഞ്ച​​​​​​​​ൽ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ൽ​​​​​​​​പോ ലും മ​​​​​​​​ഹാ​​​​​​​​ഗ​​​​​​​​ഡ്ബ​​​​​​​​ന്ധ​​​​​​​​നു പി​​​​​​​​ടി​​​​​​​​ച്ചു​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കാ​​​​​​​​നാ​​​​​​​​യി​​​​​​​​ല്ല. 101 വീ​​​​​​​​തം സീ​​​​​​​​റ്റു​​​​​​​​ക​​​​​​​​ളി​​​​​​​​ലാ​​​​​​​​ണ് ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യും ജെ​​​​​​​​ഡി-​​​​​​​​യു​​​​​​​​വും മ​​​​​​​​ത്സ​​​​​​​​രി​​​​​​​​ച്ച​​​​​​​​ത്. 90 ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന​​​​​​​​ടു​​​​​​​​ത്താ​​​​​​​​ണ് ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യു​​​​​​​​ടെ സ്ട്രൈ​​​​​​​​ക്ക് റേ​​​​​​​​റ്റ്. ക​​​​​​​​ഴി​​​​​​​​ഞ്ഞ​​​​​​​​ത​​​​​​​​വ​​​​​​​​ണ 43 സീ​​​​​​​​റ്റ് മാ​​​​​​​​ത്ര​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന ജെ​​​​​​​​ഡി-​​​​​​​​യു ഇ​​​​​​​​ത്ത​​​​​​​​വ​​​​​​​​ണ സീ​​​​​റ്റ് നേ​​​​​ട്ടം ഇ​​​​​​​​ര​​​​​​​​ട്ടി​​​​​​​​യാ​​​​​ക്കി. തു​​​​​​​ല്യം എ​​​​​​​ണ്ണം സീ​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ൽ മ​​​​​​​ത്സ​​​​​​​രി​​​​​​​ച്ചെ​​​​​​​ങ്കി​​​​​​​ലും ജെ​​​​​​​ഡി-​​​​​​​യു​​​​​​​വി​​​​​​​നേ​​​​​​​ക്കാ​​​​​​​ൾ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ വോ​​​​​​​ട്ട് ശ​​​​​​​ത​​​​​​​മാ​​​​​​​നം ബി​​​​​​​ജെ​​​​​​​പി​​​​​​​ക്കാ​​​​​​​ണ്.

National

കരുത്തു കാട്ടി ഒവൈസി

പാ​​റ്റ്ന: ബി​​ഹാ​​റി​​ൽ അ​​ഞ്ചു സീ​​റ്റി​​ൽ വി​​ജ​​യി​​ച്ച് അ​​സ​​ദു​​ദീ​​ൻ ഒ​​വൈ​​സി​​യു​​ടെ എ​​ഐ​​എം​​ഐ​​എം. സീ​​മാ​​ഞ്ച​​ൽ മേ​​ഖ​​ല​​യി​​ലാ​​ണു പാ​​ർ​​ട്ടി ക​​രു​​ത്തു​​കാ​​ട്ടി​​യ​​ത്. 29 സീ​​റ്റു​​ക​​ളി​​ലാ​​ണ് എ​​ഐ​​എം​​ഐ​​എം മ​​ത്സ​​രി​​ച്ച​​ത്. ഇ​​തി​​ൽ 24 സീ​​റ്റു​​ക​​ളും സീ​​മാ​​ഞ്ച​​ൽ മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു. ഇ​​ത്ത​​വ​​ണ ര​​ണ്ടു ശ​​ത​​മാ​​നം വോ​​ട്ടും പാ​​ർ​​ട്ടി നേ​​ടി.

മ​​ഹാ​​ഗ​​ഡ്ബ​​ന്ധ​​ന്‍റെ ഭാ​​ഗ​​മാ​​കാ​​ൻ ഒ​​വൈ​​സി താ​​ത്പ​​ര്യ​​പ്പെ​​ട്ടെ​​ങ്കി​​ലും ആ​​ർ​​ജെ​​ഡി​​യും കോ​​ൺ​​ഗ്ര​​സും അ​​നു​​കൂ​​ല നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ചി​​ല്ല. എ​​ഐ​​എം​​ഐ​​എ​​മ്മി​​ന്‍റെ സാ​​ന്നി​​ധ്യ​​മാ​​ണ് സീ​​മാ​​ഞ്ച​​ൽ മേ​​ഖ​​ല​​യി​​ൽ പ​​ല മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും മ​​ഹാ​​ഗ​​ഡ്ബ​​ന്ധ​​ൻ സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ പ​​രാ​​ജ​​യ​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​ത്.

2020ലും ​​ഒ​​വൈ​​സി​​യു​​ടെ പാ​​ർ​​ട്ടി അ​​ഞ്ചു സീ​​റ്റി​​ൽ വി​​ജ​​യി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, നാ​​ല് എം​​എ​​ൽ​​എ​​മാ​​ർ ആ​​ർ​​ജെ​​ഡി​​യി​​ൽ ചേ​​ർ​​ന്നു.

Leader Page

ദശാവതാരമായി നിതീഷ്

പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യെപ്പോ​​​​​ലെ നി​​​​​തീ​​​​​ഷ് കു​​​​​മാ​​​​​റും ഇ​​​​​ന്ത്യ​​​​​ൻ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ൽ മ​​​​​ഹാ​​​​​ദ്ഭുത​​​​​ങ്ങ​​​​​ൾ സൃ​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തു തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. ബി​​​​​ഹാ​​​​​റി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ കാ​​​​​ലം മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്ന നി​​​​​തീ​​​​​ഷി​​​​​നു പ​​​​​ത്താം ത​​​​​വ​​​​​ണ​​​​​യും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കു​​​​​ള്ള കു​​​​​തി​​​​​പ്പി​​​​​നു സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ള​​​​​ക്കം. ബി​​​​​ഹാ​​​​​റി​​​​​ന്‍റെ ചാ​​​​​ണ​​​​​ക്യ​​​​​ന് ഇ​​​​​തു ദ​​​​​ശാ​​​​​വ​​​​​താ​​​​​രം.

ബി​​​​​ഹാ​​​​​റി​​​​​ന്‍റെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും കൂ​​​​​ടി​​​​​യ 68 ശ​​​​​ത​​​​​മാ​​​​​നം പോ​​​​​ളിം​​​​​ഗി​​​​​ന്‍റെ ഗു​​​​​ണ​​​​​വും എ​​​​​ൻ​​​​​ഡി​​​​​എ സ​​​​​ഖ്യ​​​​​ത്തി​​​​​നാ​​​​​ണ്. എ​​​​​ക്സി​​​​​റ്റ് പോ​​​​​ളു​​​​​ക​​​​​ൾ പ്ര​​​​​വ​​​​​ചി​​​​​ച്ച​​​​​തി​​​​​ലും നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​ർ പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ച​​​​​തി​​​​​ലും വ​​​​​ലി​​​​​യ ത​​​​​രം​​​​​ഗം. ബി​​​​​ഹാ​​​​​റി​​​​​ലെ 234 അം​​​​​ഗ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ മാ​​​​​ന്ത്രി​​​​​ക ന​​​​​ന്പ​​​​​രാ​​​​​യ 200 ക​​​​​ട​​​​​ന്ന എ​​​​​ൻ​​​​​ഡി​​​​​എ​​​​​യു​​​​​ടെ കു​​​​​തി​​​​​പ്പി​​​​​ന്‍റെ തി​​​​​ള​​​​​ക്ക​​​​​മേ​​​​​റെ​​​​​യാ​​​​​ണ്.

പ​​​​​തി​​​​​ന​​​​​ഞ്ചു വ​​​​​ർ​​​​​ഷം മു​​​​​ന്പ് ജെ​​​​​ഡി​​​​​യു- ബി​​​​​ജെ​​​​​പി സ​​​​​ഖ്യം നേ​​​​​ടി​​​​​യ 206 സീ​​​​​റ്റു​​​​​ക​​​​​ളെ​​​​​ന്ന വ​​​​​ൻ റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ന്‍റെ തൊ​​​​​ട്ട​​​​​ടു​​​​​ത്ത്. 2005ൽ ​​​​​ഇ​​​​​തേ സ​​​​​ഖ്യ​​​​​ത്തി​​​​​ന് 143 സീ​​​​​റ്റു​​​​​ക​​​​​ളാ​​​​​ണു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. 2015ലെ ​​​​​തെ​​​​​ര​​​​​ഞ്ഞ​​​​​ടു​​​​​പ്പി​​​​​ൽ ജെ​​​​​ഡി​​​​​യു​​​​​മാ​​​​​യി സ​​​​​ഖ്യ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന ആ​​​​​ർ​​​​​ജെ​​​​​ഡി, കോ​​​​​ണ്‍ഗ്ര​​​​​സ് മു​​​​​ന്ന​​​​​ണി​​​​​ക്ക് 178 സീ​​​​​റ്റ് നേ​​​​​ടാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു. ബി​​​​​ജെ​​​​​പി നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള എ​​​​​ൻ​​​​​ഡി​​​​​എ​​​​​യ്ക്ക് അ​​​​​ന്നു കി​​​​​ട്ടി​​​​​യ​​​​​ത് വെ​​​​​റും 58 സീ​​​​​റ്റു​​​​​ക​​​​​ൾ.

മ​​​​​ഹാ​​​​​തോ​​​​​ൽ​​​​​വി​​​​​യി​​​​​ൽ മ​​​​​ഹാ​​​​​സ​​​​​ഖ്യം

രാ​​​​​ഷ്‌​​​​​ട്രീ​​​​​യ സു​​​​​നാ​​​​​മി പോ​​​​​ലെ ആ​​​​​ഞ്ഞ​​​​​ടി​​​​​ച്ച എ​​​​​ൻ​​​​​ഡി​​​​​എ ത​​​​​രം​​​​​ഗ​​​​​ത്തി​​​​​ൽ മ​​​​​ഹാ​​​​​തോ​​​​​ൽ​​​​​വി ഏ​​​​​റ്റു​​​​​വാ​​​​​ങ്ങി​​​​​യ ആ​​​​​ർ​​​​​ജെ​​​​​ഡി- കോ​​​​​ണ്‍ഗ്ര​​​​​സ്- ഇ​​​​​ട​​​​​തു മ​​​​​ഹാ​​​​​സ​​​​​ഖ്യ​​​​​ത്തി​​​​​നു നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പു​​​​​പോ​​​​​ലും വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​കും. ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഒ​​​​​റ്റ​​​​​ക്ക​​​​​ക്ഷി​​​​​യാ​​​​​യ ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ തേ​​​​​രോ​​​​​ട്ടം ത​​​​​ട​​​​​യു​​​​​ക​​​​​യെ​​​​​ന്ന​​​​​തും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​നു മ​​​​​റ്റൊ​​​​​രു വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​ണ്.

തേ​​​​​ജ​​​​​സ്വി യാ​​​​​ദ​​​​​വി​​​​​നേ​​​​​ക്കാ​​​​​ൾ രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി​​​​​ക്കാ​​​​​കും ബി​​​​​ഹാ​​​​​റി​​​​​ലെ ജ​​​​​ന​​​​​വി​​​​​ധി പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​മാ​​​​​കു​​​​​ക. കൊ​​​​​ട്ടി​​​​​ഘോ​​​​​ഷി​​​​​ച്ചു തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​ശാ​​​​​ന്ത് കി​​​​​ഷോ​​​​​റി​​​​​ന്‍റെ ജ​​​​​ൻ സു​​​​​രാ​​​​​ജ് പാ​​​​​ർ​​​​​ട്ടി​​​​​ക്ക് കാ​​​​​ര്യ​​​​​മാ​​​​​യ ച​​​​​ല​​​​​നം പോ​​​​​ലും സൃ​​​​​ഷ്‌​​​​​ടി​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ ഭാ​​​​​വി​​​​​യി​​​​​ൽ ആ​​​​​ർ​​​​​ജെ​​​​​ഡി, ജെ​​​​​ഡി​​​​​യു പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ ക്ഷ​​​​​യി​​​​​ക്കു​​​​​ന്പോ​​​​​ൾ, ബി​​​​​ജെ​​​​​പി​​​​​ക്കു ബ​​​​​ദ​​​​​ലാ​​​​​കാ​​​​​ൻ പ്ര​​​​​ശാ​​​​​ന്തി​​​​​ന് സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്. കോ​​​​​ണ്‍ഗ്ര​​​​​സി​​​​​നാ​​​​​ക​​​​​ട്ടെ ത​​​​​ക​​​​​ർ​​​​​ച്ച​​​​​യു​​​​​ടെ ആ​​​​​ഘാ​​​​​തം കൂ​​​​​ടു​​​​​ക​​​​​യാ​​​​​ണ്.

ബി​​​​​ഹാ​​​​​റി​​​​​ൽ ത​​​​​ര​​​​​ക്കേ​​​​​ടി​​​​​ല്ലാ​​​​​ത്ത ശ​​​​​ക്തി​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ഇ​​​​​ട​​​​​തു പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളും വ​​​​​ല്ലാ​​​​​തെ ക്ഷീ​​​​​ണി​​​​​ച്ച​​​​​ത് ഇ​​​​​ന്ത്യ സ​​​​​ഖ്യ​​​​​ത്തി​​​​​ന്‍റെ മോ​​​​​ഹ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ആ​​​​​ഘാ​​​​​ത​​​​​മാ​​​​​ണ്. വോ​​​​​ട്ട​​​​​ർ​​​​​പ​​​​​ട്ടി​​​​​ക ക്ര​​​​​മ​​​​​ക്കേ​​​​​ട്, വോ​​​​​ട്ടു​​​​​കൊ​​​​​ള്ള ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ പു​​​​​ള​​​​​യു​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സം​​​​​ശ​​​​​യാ​​​​​സ്പ​​​​​ദ​​​​​മാ​​​​​ണെ​​​​​ന്ന​​​​​ത് ഇ​​​​​ന്ത്യ സ​​​​​ഖ്യ​​​​​ത്തി​​​​​ന്‍റെ ത​​​​​ല​​​​​വേ​​​​​ദ​​​​​ന​​​​​ക​​​​​ൾ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കും.

നേ​​​​​ട്ടം ബം​​​​​ഗാ​​​​​ളി​​​​​ലും ആ​​​​​സാ​​​​​മി​​​​​ലും

കേ​​​​​ര​​​​​ളം, ത​​​​​മി​​​​​ഴ്നാ​​​​​ട്, പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ൾ, ആ​​​​​സാം, പു​​​​​തു​​​​​ച്ചേ​​​​​രി സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ നാ​​​​​ലു മാ​​​​​സ​​​​​ത്തി​​​​​ന​​​​​കം ന​​​​​ട​​​​​ക്കാ​​​​​നു​​​​​ള്ള നി​​​​​യ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ പോ​​​​​ലും ബി​​​​​ഹാ​​​​​റി​​​​​ലും എ​​​​​ൻ​​​​​ഡി​​​​​എ നേ​​​​​ടി​​​​​യ മി​​​​​ന്നു​​​​​ന്ന വി​​​​​ജ​​​​​യം ച​​​​​ല​​​​​നം സൃ​​​​​ഷ്‌​​​​​ടി​​​​​ക്കും. പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ൾ അ​​​​​ട​​​​​ക്കി​​​​​വാ​​​​​ഴു​​​​​ന്ന മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി​​​​​യെ​​​​​യും തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ണ്‍ഗ്ര​​​​​സി​​​​​നെ​​​​​യും മ​​​​​റി​​​​​ക​​​​​ട​​​​​ന്നു ഭ​​​​​ര​​​​​ണം പി​​​​​ടി​​​​​ക്കാ​​​​​നു​​​​​ള്ള ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ മോ​​​​​ഹ​​​​​ത്തി​​​​​നു കി​​​​​ട്ടു​​​​​ന്ന താ​​​​​ങ്ങാ​​​​​കും പ്ര​​​​​ധാ​​​​​നം. പ​​​​​ണ്ടേ ദു​​​​​ർ​​​​​ബ​​​​​ല, ഇ​​​​​പ്പോ​​​​​ൾ ഗ​​​​​ർ​​​​​ഭി​​​​​ണി​​​​​യു​​​​​മെ​​​​​ന്ന പ​​​​​ഴ​​​​​ഞ്ചൊ​​​​​ല്ലു പോ​​​​​ലെ​​​​​യാ​​​​​ണു ഡ​​​​​ൽ​​​​​ഹി​​​​​ക്കു പി​​​​​ന്നാ​​​​​ലെ ബി​​​​​ഹാ​​​​​റി​​​​​ലും ത​​​​​ക​​​​​ർ​​​​​ന്ന​​​​​ടി​​​​​ഞ്ഞി​​​​​ട്ടും മാ​​​​​റ്റ​​​​​മി​​​​​ല്ലാ​​​​​ത്ത പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്തെ അ​​​​​നൈ​​​​​ക്യം. ബി​​​​​ജെ​​​​​പി വി​​​​​രു​​​​​ദ്ധ ചേ​​​​​രി​​​​​യി​​​​​ലാ​​​​​ണെ​​​​​ങ്കി​​​​​ലും തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ണ്‍ഗ്ര​​​​​സും ആം ​​​​​ആ​​​​​ദ്മി പാ​​​​​ർ​​​​​ട്ടി​​​​​യും ഇ​​​​​ന്ത്യ സ​​​​​ഖ്യ​​​​​ത്തി​​​​​ലി​​​​​ല്ല. പ്ര​​​​​ധാ​​​​​ന പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ന്‍റെ സം​​​​​ഘ​​​​​ട​​​​​നാ ദൗ​​​​​ർ​​​​​ബ​​​​​ല്യ​​​​​ങ്ങ​​​​​ളും ബി​​​​​ജെ​​​​​പി​​​​​ക്കു നേ​​​​​ട്ട​​​​​മാ​​​​​ണ്.

ബം​​​​​ഗാ​​​​​ളി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ കു​​​​​തി​​​​​പ്പി​​​​​നെ ത​​​​​ടു​​​​​ക്കാ​​​​​ൻ മ​​​​​മ​​​​​ത​​​​​യ്ക്കു ക​​​​​ഴി​​​​​യു​​​​​മോ​​​​​യെ​​​​​ന്ന​​​​​താ​​​​​ണു ചോ​​​​​ദ്യം. ആ​​​​​സാ​​​​​മി​​​​​ൽ ഭ​​​​​ര​​​​​ണം തി​​​​​രി​​​​​ച്ചു​​​​​പി​​​​​ടി​​​​​ക്കാ​​​​​നു​​​​​ള്ള കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ന്‍റെ പ്ര​​​​​തീ​​​​​ക്ഷ​​​​​യ്ക്കു ബി​​​​​ഹാ​​​​​റി​​​​​ലെ ജ​​​​​ന​​​​​വി​​​​​ധി തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​യേ​​​​​ക്കും. ബം​​​​​ഗാ​​​​​ളി​​​​​ലും ആ​​​​​സാ​​​​​മി​​​​​ലു​​​​​മാ​​​​​കും ബി​​​​​ഹാ​​​​​റി​​​​​ലെ വ​​​​​ൻ​​​​​കു​​​​​തി​​​​​പ്പി​​​​​ന്‍റെ പ്ര​​​​​യോ​​​​​ജ​​​​​നം ബി​​​​​ജെ​​​​​പി​​​​​ക്കു കൂ​​​​​ടു​​​​​ത​​​​​ലാ​​​​​യു​​​​​ണ്ടാ​​​​​കു​​​​​ക. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ 50 വ​​​​​ർ​​​​​ഷം ഇ​​​​​ന്ത്യ ഭ​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന അ​​​​​മി​​​​​ത് ഷാ​​​​​യു​​​​​ടെ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ലേ​​​​​ക്കും ഇ​​​​​ന്ത്യ​​​​​യെ ഹി​​​​​ന്ദു രാ​​​​​ഷ്ട്ര​​​​​മാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കാ​​​​​നു​​​​​ള്ള ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സ് അ​​​​​ജ​​​​​ൻ​​​​​ഡ​​​​​യി​​​​​ലേ​​​​​ക്കും ഒ​​​​​രു​​​​​പ​​​​​ടി​​​​​കൂ​​​​​ടി അ​​​​​ടു​​​​​ത്തു​​​​​വെ​​​​​ന്നാ​​​​​കും സം​​​​​ഘ​​​​​പ​​​​​രി​​​​​വാ​​​​​റു​​​​​കാ​​​​​രു​​​​​ടെ വി​​​​​ശ്വാ​​​​​സം.

പോ​​​​​യ ബു​​​​​ദ്ധിആ​​​​​ന പി​​​​​ടി​​​​​ച്ചാ​​​​​ലും!

പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യും ബി​​​​​ജെ​​​​​പി​​​​​യും ദേ​​​​​ശീ​​​​​യ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ പി​​​​​ടി​​​​​മു​​​​​റു​​​​​ക്കാ​​​​​നും ഇ​​​​​ന്ന​​​​​ല​​​​​ത്തെ ജ​​​​​ന​​​​​വി​​​​​ധി കാ​​​​​ര​​​​​ണ​​​​​മാ​​​​​കും. ബി​​​​​ഹാ​​​​​റി​​​​​ൽ തോ​​​​​റ്റി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ നി​​​​​തീ​​​​​ഷി​​​​​നേ​​​​​ക്കാ​​​​​ളേ​​​​​റെ മോ​​​​​ദി​​​​​ക്കും ബി​​​​​ജെ​​​​​പി​​​​​ക്കു​​​​​മാ​​​​​കും ക്ഷീ​​​​​ണം. 2024ലെ ​​​​​ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​ക്കു ത​​​​​നി​​​​​ച്ചു കേ​​​​​വ​​​​​ല ഭൂ​​​​​രി​​​​​പ​​​​​ക്ഷം കി​​​​​ട്ടാ​​​​​തെ പോ​​​​​യ​​​​​തു വി​​​​​സ്മ​​​​​രി​​​​​ക്ക​​​​​രു​​​​​ത​​​​​ല്ലോ. റാ​​​​​യ്ബ​​​​​റേ​​​​​ലി​​​​​യി​​​​​ലും അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ലും അ​​​​​ട​​​​​ക്കം യു​​​​​പി​​​​​യി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​ക്കേ​​​​​റ്റ തി​​​​​രി​​​​​ച്ച​​​​​ടി​​​​​യു​​​​​ടെ ക്ഷീ​​​​​ണം ചെ​​​​​റു​​​​​ത​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു.

നി​​​​​തീ​​​​​ഷി​​​​​ന്‍റെ ജെ​​​​​ഡി​​​​​യു​​​​​വും ച​​​​​ന്ദ്ര​​​​​ബാ​​​​​ബു നാ​​​​​യി​​​​​ഡു​​​​​വി​​​​​ന്‍റെ ടി​​​​​ഡി​​​​​പി​​​​​യും സ​​​​​ഹാ​​​​​യി​​​​​ച്ചി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ മോ​​​​​ദി​​​​​യു​​​​​ടെ മൂ​​​​​ന്നാം ഭ​​​​​ര​​​​​ണം പോ​​​​​ലും സാ​​​​​ധ്യ​​​​​മ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. ശി​​​​​വ​​​​​സേ​​​​​ന​​​​​യേ​​​​​യും എ​​​​​ൻ​​​​​സി​​​​​പി​​​​​യേ​​​​​യും പി​​​​​ള​​​​​ർ​​​​​ത്തേ​​​​​ണ്ടി​​​​​യും വ​​​​​ന്നു. ബി​​​​​ജെ​​​​​പി സ​​​​​ഖ്യം വി​​​​​ട്ട് ര​​​​​ണ്ടു ത​​​​​വ​​​​​ണ കോ​​​​​ണ്‍ഗ്ര​​​​​സു​​​​​മാ​​​​​യി കൈ​​​​​കോ​​​​​ർ​​​​​ക്കു​​​​​ക​​​​​യും യു​​​​​പി​​​​​എ മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ര​​​​​ണ്ടു ത​​​​​വ​​​​​ണ കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ന്‍റെ വ​​​​​ല​​​​​യി​​​​​ലെ​​​​​ത്തി​​​​​യ നി​​​​​തീ​​​​​ഷ് കു​​​​​മാ​​​​​റി​​​​​നെ ഇ​​​​​ന്ത്യ സ​​​​​ഖ്യ​​​​​ത്തി​​​​​ന്‍റെ ക​​​​​ണ്‍വീ​​​​​ന​​​​​റും ഭാ​​​​​വി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കാ​​​​​ൻ കോ​​​​​ണ്‍ഗ്ര​​​​​സ് ത​​​​​യാ​​​​​റാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ രാ​​​​​ഷ്‌​​​​​ട്രീ​​​​​യം മ​​​​​റ്റൊ​​​​​ന്നാ​​​​​കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. പോ​​​​​യ ബു​​​​​ദ്ധി ആ​​​​​ന പി​​​​​ടി​​​​​ച്ചാ​​​​​ലും കി​​​​​ട്ടി​​​​​ല്ലെ​​​​​ന്നു പ​​​​​ഴ​​​​​മ​​​​​ക്കാ​​​​​ർ പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്.

പു​​​​​ക​​​​​മ​​​​​റ​​​​​യി​​​​​ൽ ഇ​​​​​ല​​​​​ക‌്ഷ‌‌‌‌​‌​​​​ൻ ക​​​​​മ്മീ​​​​​ഷ​​​​​ൻ

ദു​​​​​ർ​​​​​ബ​​​​​ല​​​​​നാ​​​​​യാ​​​​​ണ് മോ​​​​​ദി 3.0 ഭ​​​​​ര​​​​​ണം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തെ​​​​​ങ്കി​​​​​ലും പി​​​​​ന്നീ​​​​​ടി​​​​​ങ്ങോ​​​​​ട്ട് ക​​​​​രു​​​​​ത്തു​​​​​കൂ​​​​​ട്ടി. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​നെ പൂ​​​​​ർ​​​​​ണ വ​​​​​രു​​​​​തി​​​​​യി​​​​​ലാ​​​​​ക്കി​​​​​യെ​​​​​ന്ന​​​​​തു വെ​​​​​റും ആ​​​​​രോ​​​​​പ​​​​​ണ​​​​​മ​​​​​ല്ല. ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​നെ​​​​​യും കൂ​​​​​ട്ട​​​​​രെ​​​​​യും നി​​​​​യ​​​​​മി​​​​​ക്കാ​​​​​നാ​​​​​യി സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സി​​​​​നെ മാ​​​​​റ്റി പ​​​​​ക​​​​​രം മോ​​​​​ദി​​​​​യും അ​​​​​മി​​​​​ത് ഷാ​​​​​യും തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ൽ നി​​​​​യ​​​​​മ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി പാ​​​​​സാ​​​​​ക്കി. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​റാ​​​​​യി​​​​​രി​​​​​ക്കെ എ​​​​​ടു​​​​​ക്കു​​​​​ന്ന തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ചോ​​​​​ദ്യം ചെ​​​​​യ്യാ​​​​​തി​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള നി​​​​​യ​​​​​മ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ലും കൃ​​​​​ത്യ​​​​​മാ​​​​​യ ല​​​​​ക്ഷ്യ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​ക​​​​​ളി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഹ​​​​​ർ​​​​​ജി​​​​​യി​​​​​ല്ലാ​​​​​ത്ത എ​​​​​ല്ലാ നി​​​​​യോ​​​​​ജ​​​​​ക മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും സി​​​​​സി​​​​​ടി​​​​​വി, വെ​​​​​ബ്കാ​​​​​സ്റ്റിം​​​​​ഗ്, ഫോ​​​​​ട്ടോ, വീ​​​​​ഡി​​​​​യോ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ ന​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വ് തെ​​​​​ളി​​​​​വു​​​​​ക​​​​​ൾ ഇ​​​​​ല്ലാ​​​​​താ​​​​​ക്കാ​​​​​നാ​​​​​ണെ​​​​​ന്ന​​​​​തും കാ​​​​​ണാ​​​​​തെ പോ​​​​​കി​​​​​ല്ല. ബി​​​​​ഹാ​​​​​റി​​​​​ൽ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ക​​​​​യും കേ​​​​​ര​​​​​ളം അ​​​​​ട​​​​​ക്കം 12 സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ തു​​​​​ട​​​​​ങ്ങു​​​​​ക​​​​​യും ചെ​​​​​യ്ത തീ​​​​​വ്ര വോ​​​​​ട്ട​​​​​ർ​​​​​പ​​​​​ട്ടി​​​​​ക പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ (എ​​​​​സ്ഐ​​​​​ആ​​​​​ർ) പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി ഉ​​​​​ന്ന​​​​​യി​​​​​ച്ച ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ളും കൂ​​​​​ട്ടി​​​​​വാ​​​​​യി​​​​​ക്കേ​​​​​ണ്ടി വ​​​​​രും.

മാ​​​​​യാ​​​​​ജാ​​​​​ല​​​​​മാ​​​​​കു​​​​​ന്ന നി​​​​​തീ​​​​​ഷ് ഭ​​​​​ര​​​​​ണം

ര​​​​​ണ്ടു പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​നു ശേ​​​​​ഷ​​​​​വും സാ​​​​​ധാ​​​​​ര​​​​​ണ​​​​​യു​​​​​ള്ള ഭ​​​​​ര​​​​​ണ​​​​​വി​​​​​രു​​​​​ദ്ധ വി​​​​​കാ​​​​​ര​​​​​ത്തെ ഭ​​​​​ര​​​​​ണാ​​​​​നൂ​​​​​കൂ​​​​​ല വി​​​​​കാ​​​​​ര​​​​​മാ​​​​​ക്കി​​​​​യ മാ​​​​​യാ​​​​​ജാ​​​​​ല​​​​​മാ​​​​​ണ് നി​​​​​തീ​​​​​ഷി​​​​​ന്‍റേ​​​​​ത്. ജ​​​​​യ​​​​​പ്ര​​​​​കാ​​​​​ശ് നാ​​​​​രാ​​​​​യ​​​​​ണ​​​​​ൻ മു​​​​​ത​​​​​ൽ റാം ​​​​​മ​​​​​നോ​​​​​ഹ​​​​​ർ ലോ​​​​​ഹ്യ, എ​​​​​സ്.​​​​​എ​​​​​ൻ. സി​​​​​ൻ​​​​​ഹ, ക​​​​​ർ​​​​​പ്പൂ​​​​​രി ഠാ​​​​​ക്കൂ​​​​​ർ, വി.​​​​​പി. സിം​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​രു​​​​​മാ​​​​​യി അ​​​​​ടു​​​​​ത്തു പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്ന നി​​​​​തീ​​​​​ഷ് ഇ​​​​​ന്ത്യ​​​​​ൻ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ലെ വേ​​​​​റി​​​​​ട്ടൊ​​​​​രു പ്ര​​​​​തി​​​​​ഭാ​​​​​സ​​​​​മാ​​​​​ണ്. രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ലെ പ​​​​​തി​​​​​വു ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ലു​​​​​ക​​​​​ളും ഗു​​​​​രു​​​​​ത്വാ​​​​​ക​​​​​ർ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളും സ​​​​​മ​​​​​വാ​​​​​ക്യ​​​​​ങ്ങ​​​​​ളും തെ​​​​​റ്റി​​​​​ച്ചാ​​​​​ലും നി​​​​​തീ​​​​​ഷി​​​​​ന്‍റെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ, സ​​​​​ഖ്യ ത​​​​​ന്ത്ര​​​​​ങ്ങ​​​​​ൾ​​​​​ക്കു സ​​​​​മാ​​​​​ന​​​​​ത​​​​​ക​​​​​ളി​​​​​ല്ല. മോ​​​​​ദി​​​​​യും നി​​​​​തീ​​​​​ഷും സ​​​​​ജീ​​​​​വ​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നി​​​​​ട​​​​​ത്തോ​​​​​ളം പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​നു ക​​​​​ഷ്‌​​​​​ട​​​​​കാ​​​​​ലം തു​​​​​ട​​​​​രും.

National

വഴിത്തിരിവ് ഇങ്ങനെ...

പാ​​​​​റ്റ്ന: പോ​​​​​ളിം​​​​​ഗ്ബൂ​​​​​ത്തു​​​​​ക​​​​​ളി​​​​​ലെ സ്ത്രീ​​​​​ക​​​​​ളു​​​​​ടെ നീ​​​​​ണ്ട​​​​​നി​​​​​ര​​​​​യാ​​​​​കാം ബി​​​​ഹാ​​​​റി​​​​ൽ ഒ​​​​​രു​​​​​പ​​​​​ക്ഷേ ഇ​​​​​ത്ത​​​​​വ​​​​​ണ എ​​​​​ൻ​​​​​ഡി​​​​​എ​​​​​യു​​​​​ടെ ച​​​​​രി​​​​​ത്ര​​​​​വി​​​​​ജ​​​​​യ​​​​​ത്തി​​​​​ന്‍റെ രാ​​​​​സ​​​​​ത്വ​​​​​ര​​​​​ക​​​​​മാ​​​​​യ​​​​​ത്. ഏ​​​​​ഴ് ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ പു​​​​​രു​​​​​ഷ​​​​​വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ എ​​​​​ണ്ണ​​​​​ത്തേ​​​​​ക്കാ​​​​​ൾ 14 ശ​​​​​ത​​​​​മാ​​​​​നം അ​​​​​ധി​​​​​ക​​​​​മാ​​​​​യി​​​​​രു​​​​​ന്നു സ്ത്രീ​​​​​വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ സാ​​​​​ന്നി​​​​​ധ്യ​​​​​മെ​​​​​ന്ന് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീഷ​​​​​ൻ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പ​​​​​റ​​​​​യു​​​​​ന്നു. മ​​​​​റ്റ് പ​​​​​ത്ത് ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലാ​​​​​ക​​​​​ട്ടെ ഈ ​​​​​വ്യ​​​​​ത്യാ​​​​​സം പ​​​​​ത്ത് ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ലും അ​​​​​ധി​​​​​ക​​​​​മാ​​​​​ണ്.

എ​​​​​ൻ​​​​​ഡി​​​​​എ സ​​​​​ഖ്യ​​​​​ത്തി​​​​​ന്‍റെ വി​​​​​ജ​​​​​യം ഉ​​​​​റ​​​​​പ്പാ​​​​​യ​​​​​തോ​​​​​ടെ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ വി​​​​​വി​​​​​ധ​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ പാ​​​​​ട്ടും നൃ​​​​​ത്ത​​​​​വു​​​​​മാ​​​​​യി തെ​​​​​രു​​​​​വി​​​​​ലി​​​​​റ​​​​​ങ്ങി​​​​​യ സ്ത്രീ​​​​​ക​​​​​ൾ ഹോ​​​​​ളി​​​​​യെ മ​​​​​റി​​​​​ക​​​​​ട​​​​​ക്കും​​​​​വി​​​​​ധം വ​​​​​ർ​​​​​ണ​​​​​ങ്ങ​​​​​ൾ വാ​​​​​രി​​​​​വി​​​​​ത​​​​​റു​​​​​ക​​​​​യാ​​​​​ണ്. “ഞങ്ങൾ ബഹാ​​​​​റി​​​​​ക​​​​​ളാ​​​​​ണ്, ഞ​​​​​ങ്ങ​​​​​ൾ സം​​​​​സ്കാ​​​​​ര​​​​​സ​​​​​ന്പ​​​​​ന്ന​​​​​രാ​​​​​ണ്, ഒ​​​​​പ്പം ഭാ​​​​​രി​​​​​ച്ച ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​മാ​​​​​ണ്...” ഒ​​​​​രു ബി​​​​​ജെ​​​​​പി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക ഉ​​​​​റ​​​​​ക്കെ പാ​​​​​ടി.

എ​​​​​ന്തു​​​​​കൊ​​​​​ണ്ട് എ​​​​​ൻ​​​​​ഡി​​​​​എ​​​​​യ്ക്ക് വോ​​​​​ട്ട് ചെ​​​​​യ്തു​​​​​വെ​​​​​ന്ന് ചോ​​​​​ദ്യ​​​​​ത്തി​​​​​ന് ഞ​​​​​ങ്ങ​​​​​ൾ​​​​​ക്കു കു​​​​​ടി​​​​​വെ​​​​​ള്ളം ഉ​​​​​റ​​​​​പ്പാ​​​​​ക്കി​​​​​യ, റോ​​​​​ഡു​​​​​ക​​​​​ളും പാ​​​​​ല​​​​​ങ്ങ​​​​​ളും സ​​​​​മ്മാ​​​​​നി​​​​​ച്ച മു​​​​​ട​​​​​ങ്ങാ​​​​​തെ റേ​​​​​ഷ​​​​​ൻ എ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് എ​​​​​ന്തി​​​​​ന് വോ​​​​​ട്ട് ചെ​​​​​യ്യാ​​​​​തി​​​​​രി​​​​​ക്ക​​​​​ണം എ​​​​​ന്ന മ​​​​​റു​​​​​ചോ​​​​​ദ്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഉ​​​​​ത്ത​​​​​രം. ര​​​​​ണ്ടു പ​​​​​തി​​​​​റ്റാ​​​​​ണ്ടോ​​​​​ളം നീ​​​​​ണ്ട നി​​​​​തീ​​​​​ഷ് കു​​​​​മാ​​​​​ർ ഭ​​​​​ര​​​​​ണം സ്ത്രീ ​​​​വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രെ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നൊ​​​​​പ്പം നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യെ​​​​​ന്ന് ഒ​​​​​രു പ്ര​​​​​മു​​​​​ഖ എ​​​​​ൻ​​​​​ഡി​​​​​എ നേ​​​​​താ​​​​​വും വി​​​​​ല​​​​​യി​​​​​രു​​​​​ത്തി. ജാ​​​​​തി-​​​​​മ​​​​​ത പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​ക​​​​​ൾ​​​​​ക്ക​​​​​തി​​​​​ത​​​​​മാ​​​​​യി സ്ത്രീ​​​​​ക​​​​​ൾ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ പി​​​​​ന്തു​​​​​ണ​​​​​ച്ചു​​​​​വെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലേ​​​​​ക്കു നീ​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​നു തൊ​​​​​ട്ടു​​​​​മു​​​​​ന്പാ​​​​​ണ് ചെ​​​​​റു​​​​​കി​​​​​ട സം​​​​​രം​​​​​ഭ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​ന് 1.21 കോ​​​​​ടി സ്ത്രീ​​​​​ക​​​​​ളു​​​​​ടെ അ​​​​​ക്കൗ​​​​​ണ്ടി​​​​​ലേ​​​​​ക്ക് 10,000 രൂ​​​​​പ സ​​​​​ർ​​​​​ക്കാ​​​​​ർ കൈ​​​​​മാ​​​​​റി​​​​​യ​​​​​ത്. വി​​​​​ജ​​​​​യി​​​​​ക്കു​​​​​ന്ന സം​​​​​രം​​​​​ഭ​​​​​ക​​​​​ർ​​​​​ക്ക് ര​​​​​ണ്ടു​​​​​ല​​​​​ക്ഷം രൂ​​​​​പ​​​​കൂ​​​​​ടി ന​​​​​ൽ​​​​​കു​​​​​മെ​​​​​ന്ന വാ​​​​​ഗ്ദാ​​​​​ന​​​​​വും ന​​​​​ൽ​​​​​കി.
2016 ൽ ​​​​​മ​​​​​ദ്യ​​​​​നി​​​​​രോ​​​​​ധ​​​​​നം കൊ​​​​​ണ്ടു​​​​​വ​​​​​ന്ന​​​​​തും നി​​​​​തീ​​​​​ഷി​​​​​നൊ​​​​​പ്പം നി​​​​​ൽ​​​​​ക്കാ​​​​​ൻ സ്ത്രീ​​​​​ക​​​​​ളെ പ്രേ​​​​​രി​​​​​പ്പി​​​​​ച്ചു. പാ​​​​​വ​​​​​പ്പെ​​​​​ട്ട കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ലും പി​​​​​ന്നാ​​​​​ക്ക​​​​​ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലും പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രു​​​​​ടെ മ​​​​​ദ്യ​​​​​പാ​​​​​നം ഏ​​​​​റെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ സൃ​​​​​ഷ്ടി​​​​​ച്ചി​​​​​രു​​​​​ന്ന സാ​​​​​മൂ​​​​​ഹ്യാ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ബി​​​​​ഹാ​​​​​റി​​​​​ലേ​​​​​ത്. മ​​​​​ദ്യ​​​​​നി​​​​​രോ​​​​​ധ​​​​​നം പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കു​​​​​മെ​​​​​ന്നു മ​​​​​ഹാ​​​​​സ​​​​​ഖ്യം നേ​​​​​താ​​​​​ക്ക​​​​​ൾ സൂ​​​​​ച​​​​​ന ന​​​​​ൽ​​​​​കി​​​​​യ​​​​​തും ഫ​​​​​ല​​​​​ത്തി​​​​​ൽ എ​​​​​ൻ​​​​​ഡി​​​​​എ​​​​​യ്ക്കു നേ​​​​​ട്ട​​​​​മാ​​​​​യി.

എ​​​​​ൻ​​​​​ഡി​​​​​എ​​​​​യ്ക്കു​​​​​ കീ​​​​​ഴി​​​​​ൽ ഐ​​​​​ക്യ​​​​​ത്തോ​​​​​ടെ സ്ത്രീ​​​​​ക​​​​​ൾ അ​​​​​ണി​​​​​നി​​​​​ര​​​​​ന്ന​​​​​തോ​​​​​ടെ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ പ്ര​​​​​ബ​​​​​ല​​​​​മാ​​​​​യ ജാ​​​​​തി​​​​​രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​വും ദു​​​​​ർ​​​​​ബ​​​​​ല​​​​​മാ​​​​​യി. 243 അം​​​​​ഗ സ​​​​​ഭ​​​​​യി​​​​​ൽ 67.13 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​രാ​​​​​ണ് ഇ​​​​​ത്ത​​​​​വ​​​​​ണ വോ​​​​​ട്ട് ചെ​​​​​യ്ത​​​​​ത്. സം​​​​​സ്ഥാ​​​​​ന​​​​​ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന പോ​​​​​ളിം​​​​​ഗ്. സ്ത്രീ​​​​​വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ നി​​​​​ര​​​​​ക്ക് 71.78 ഉം ​​​​​പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രു​​​​​ടേ​​​​​ത് 62,98 ഉം ​​​​​ആ​​​​​യി​​​​​രു​​​​​ന്നു. പോ​​​​​ളിം​​​​​ഗ് ബൂ​​​​​ത്തി​​​​​ൽ എ​​​​​ൻ​​​​​ഡി​​​​​എ​​​​​യു​​​​​ടെ വി​​​​​ജ​​​​​യ​​​​വും അ​​​​തു​​​​വ​​​​ഴി ഉ​​​​റ​​​​പ്പാ​​​​യി.

National

കോൺഗ്രസിന്‍റെ പതനം ദയനീയം

പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​രി​​​ട്ട​​​ത് ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ തി​​​രി​​​ച്ച​​​ട‌ി. 61 സീ​​​റ്റു​​​ക​​​ളി​​​ൽ മ​​​ത്സ​​​രി​​​ച്ച കോ​​​ൺ​​​ഗ്ര​​​സി​​​ന് വെ​​​റും ആ​​​റി‌‌​​​ട​​​ത്താ​​​ണ് വി​​​ജ​​​യി​​​ക്കാ​​​നാ​​​യ​​​ത്.

പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജേ​​​ഷ്കു​​​മാ​​​ർ, നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി നേ​​​താ​​​വ് അ​​​ജീ​​​ത് ശ​​​ർ​​​മ എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​മു​​​ഖ​​​രെ​​​ല്ലാം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.

സീ​​​മാ​​​ഞ്ച​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ നാ​​​ലു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നു ക​​​ര​​​ക​​​യ​​​റാ​​​നാ​​​യി. 61 സീ​​​റ്റ് ചോ​​​ദി​​​ച്ചു​​​വാ​​​ങ്ങി​​​യ കോ​​​ൺ​​​ഗ്ര​​​സി​​​ന് പ​​​ത്തി​​​ലൊ​​​ന്നു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​പ്പോ​​​ലും വി​​​ജ​​​യി​​​പ്പി​​​ക്കാ​​​നാ​​​യി​​​ല്ല. ആ​​ർ​​ജെ​​ഡി​​യു​​ടെ​​യും സി​​പി​​ഐ​​യു​​ടെ​​യും സീ​​റ്റു​​ക​​ളി​​ലും കോ​​ൺ​​ഗ്ര​​സ് മ​​ത്സ​​രി​​ച്ചി​​രു​​ന്നു. 2010നു​​​ശേ​​​ഷം ബി​​​ഹാ​​​റി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​രി​​​ട്ട വ​​​ന്പ​​​ൻ തോ​​​ൽ​​​വി​​​യാ​​​ണി​​​ത്. അ​​​ന്ന് ഒ​​​റ്റ​​​യ്ക്ക് മ​​​ത്സ​​​രി​​​ച്ച് നാ​​​ലു സീ​​​റ്റ് നേ​​​ടി.

2020ൽ 70 ​​​സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ച്ച കോ​​​ൺ​​​ഗ്ര​​​സ് 19 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് വി​​​ജ​​​യി​​​ച്ച​​​ത്. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ മോ​​​ശം പ്ര​​​ക​​​ട​​​ന​​​മാ​​​ണ് മ​​​ഹാ​​​ഗ​​​ഡ്ബ​​​ന്ധ​​​നെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ക​​​റ്റി​​​യ​​​ത്.

National

ചാ​ഞ്ചാ​ടി, ചരിഞ്ഞാടി 10-ാം ത​വ​ണയും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ഷ്‌​​​​ട്രീ​​​​യ ചാ​​​​ഞ്ചാ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കു പേ​​​​രു​​​​കേ​​​​ട്ട​​​​തെ​​​​ങ്കി​​​​ലും സോ​​​​ഷ്യ​​​​ലി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ മ​​​​ണ്ണി​​​​ൽ നി​​​​തീ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ ജ​​​​ന​​​​പ്രീ​​​​തി​​​​യും റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ളും അ​​​​ജ​​​​യ്യം. പ​​​​ത്താം ത​​​​വ​​​​ണ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം ബി​​​​ഹാ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യു​​​​ന്ന​​​​ത്.

വാ​​​​ജ്പേ​​​​യ് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​ദ്യം കൃ​​​​ഷി​​​​മ​​​​ന്ത്രി​​​​യും പി​​​​ന്നീ​​​​ട് റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രി​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന നി​​​​തീ​​​​ഷ് ബി​​​​ഹാ​​​​റി​​​​ൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം കാ​​​​ലം ഭ​​​​രി​​​​ച്ച മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​ണ്. ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യി​​​​ലും പി​​​​ന്നീ​​​​ട് ജ​​​​ന​​​​താ​​​​ദ​​​​ളി​​​​ലു​​​​മെ​​​​ത്തി​​​​യ നി​​​​തീ​​​​ഷ് 1985ലാ​​​​ണ് ആ​​​​ദ്യം എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ സ​​​​മ​​​​ത പാ​​​​ർ​​​​ട്ടി​​​​ക്കാ​​​​ര​​​​നാ​​​​യാ​​​​ണ് 1996ൽ ​​​​ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​മാ​​​​യ​​​​ത്. ജ​​​​ന​​​​താ​​​​ദ​​​​ൾ വി​​​​ട്ട് ജോ​​​​ർ​​​​ജ് ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു രൂ​​​​പം കൊ​​​​ടു​​​​ത്ത സ​​​​മ​​​​താ പാ​​​​ർ​​​​ട്ടി എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് നി​​​​തീ​​​​ഷും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

2000 മാ​​​​ർ​​​​ച്ചി​​​​ൽ ഏ​​​​ഴു ദി​​​​വ​​​​സം മാ​​​​ത്ര​​​​മേ നി​​​​തീ​​​​ഷ് ബി​​​​ഹാ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ. സ​​​​മ​​​​താ പാ​​​​ർ​​​​ട്ടി​​​​യെ 2003ൽ ​​​​ജെ​​​​ഡി​​​​യു​​​​വി​​​​ൽ ല​​​​യി​​​​പ്പി​​​​ച്ച് ബി​​​​ജെ​​​​പി​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് 2005ൽ ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ അ​​​​ദ്ദേ​​​​ഹം കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. 2010ൽ ​​​​എ​​​​ൻ​​​​ഡി​​​​എ സ​​​​ഖ്യം 234ൽ 206 ​​​​സീ​​​​റ്റു നേ​​​​ടി​​​​യ​​​​തോ​​​​ടെ നി​​​​തീ​​​​ഷ് കി​​​​രീ​​​​ടം വ​​​​യ്ക്കാ​​​​ത്ത രാ​​​​ജാ​​​​വാ​​​​യി. എ​​​​ന്നാ​​​​ൽ ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യെ എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്കി​​​​യ​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് 2013ൽ ​​​​നി​​​​തീ​​​​ഷ് ബി​​​​ജെ​​​​പി ബ​​​​ന്ധം വി​​​​ച്ഛേ​​​​ദി​​​​ച്ചു. ആ​​​​ർ​​​​ജെ​​​​ഡി​​​​യും കോ​​​​ണ്‍ഗ്ര​​​​സു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് മ​​​​ഹാ​​​​സ​​​​ഖ്യം രൂ​​​​പീ​​​​ക​​​​രി​​​​ച്ച നി​​​​തീ​​​​ഷ് യു​​​​പി​​​​എ മു​​​​ന്ന​​​​ണി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു.

2014ലെ ​​​​ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ജെ​​​​ഡി​​​​യു​​​​വി​​​​നു തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ട്ട​​​​തോ​​​​ടെ നി​​​​തീ​​​​ഷ് മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ചു. ജി​​​​തി​​​​ൻ റാം ​​​​മാ​​​​ഞ്ജി​​​​യെ പ​​​​ക​​​​രം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​ന​​​​കം അ​​​​ദ്ദേ​​​​ഹ​​​​ത്തെ മാ​​​​റ്റി നി​​​​തീ​​​​ഷ് വീ​​​​ണ്ടും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി. പി​​​​ന്നീ​​​​ടു ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ഹാ​​​​സ​​​​ഖ്യം വ​​​​ൻ​​​​ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടി. എ​​​​ന്നാ​​​​ൽ 2015ൽ ​​​​ത​​​​ന്‍റെ ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വി​​​​നെ​​​​തി​​​​രെ​​​​യു​​​​ള്ള അ​​​​ഴി​​​​മ​​​​തി ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ 2017ൽ ​​​​നി​​​​തീ​​​​ഷ് മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ചു.

ബി​​​​ജെ​​​​പി​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ നി​​​​തീ​​​​ഷി​​​​ന് മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ വേ​​​​ണ്ടി വ​​​​ന്നി​​​​ല്ല. 2020ലെ ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ക​​​​ഷ്‌​​​​ടി​​​​ച്ചാ​​​​ണു നി​​​​തീ​​​​ഷും എ​​​​ൻ​​​​ഡി​​​​എ​​​​യും ഭ​​​​ര​​​​ണ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്. ര​​​​ണ്ടു വ​​​​ർ​​​​ഷം തി​​​​ക​​​​യും മു​​​​ന്പ് വീ​​​​ണ്ടും ബി​​​​ജെ​​​​പി​​​​യെ വി​​​​ട്ട് നി​​​​തീ​​​​ഷ് ആ​​​​ർ​​​​ജെ​​​​ഡി, കോ​​​​ണ്‍ഗ്ര​​​​സ് സ​​​​ഖ്യ​​​​മു​​​​ണ്ടാ​​​​ക്കി.

ന​​​​രേ​​​​ന്ദ്ര മോ​​​​ദി കേ​​​​ന്ദ്ര​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പി​​​​ടി​​​​മു​​​​റു​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു ബോ​​​​ധ്യ​​​​മാ​​​​യ​​​​തോ​​​​ടെ നി​​​​തീ​​​​ഷ് 2024ൽ ​​​​വീ​​​​ണ്ടു​​​​മൊ​​​​രി​​​​ക്ക​​​​ൽ കൂ​​​​ടി മ​​​​ഹാ​​​​സ​​​​ഖ്യം വി​​​​ട്ട് എ​​​​ൻ​​​​ഡി​​​​എ​​​​യി​​​​ലെ​​​​ത്തി. മൂ​​​​ന്നു ത​​​​വ​​​​ണ മ​​​​ല​​​​ക്കം മ​​​​റി​​​​ഞ്ഞെ​​​​ങ്കി​​​​ലും ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​നും ഭാ​​​​ര്യ​​​​യ്ക്കും തേ​​​​ജ​​​​സ്വി​​​​ക്കു​​​​മെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​ഴി​​​​മ​​​​തി കേ​​​​സു​​​​ക​​​​ളും കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ ത​​​​ള​​​​ർ​​​​ച്ച​​​​യും നി​​​​തീ​​​​ഷി​​​​നെ ബി​​​​ഹാ​​​​റി​​​​ന്‍റെ മ​​​​ഹാ​​​​രാ​​​​ജാ​​​​വാ​​​​ക്കി.

പാ​​​​റ്റ്ന​​​​യി​​​​ലെ ബി​​​​ഹാ​​​​ർ കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ നി​​​​ന്ന് 1972ൽ ​​​​ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​രു​​​​ദം നേ​​​​ടി​​​​യ നി​​​​തീ​​​​ഷ് ബി​​​​ഹാ​​​​ർ ഇ​​​​ല​​​​ക്‌​​​​ട്രി​​​​സി​​​​റ്റി ബോ​​​​ർ​​​​ഡി​​​​ൽ ചേ​​​​ർ​​​​ന്ന ശേ​​​​ഷ​​​​മാ​​​​ണു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്ന​​​​ത്. സ​​​​ർ​​​​ക്ക​​​​സു​​​​കാ​​​​രേ​​​​ക്കാ​​​​ൾ മി​​​​ക​​​​ച്ച ചാ​​​​ഞ്ചാ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ നി​​​​തീ​​​​ഷ് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ ചാ​​​​ണ​​​​ക്യ​​​​നാ​​​​യി തു​​​​ട​​​​രു​​​​ന്നു.

National

തേജസ്വി കടന്നുകൂടി, തേജ് പ്രതാപ് മൂന്നാമത്

പാ​​റ്റ്ന: ആ​​ർ​​ജെ​​ഡി നേ​​താ​​വ് തേ​​ജ​​സ്വി യാ​​ദ​​വ് ര​​ഘോ​​പു​​ർ മ​​ണ്ഡ​​ല​​ത്തി​​ൽ വി​​ജ​​യി​​ച്ചു. ഇ​​ട​​യ്ക്ക് പി​​റ​​കി​​ലാ​​യി​​രു​​ന്ന തേ​​ജ​​സ്വി ഒ​​ടു​​വി​​ൽ 14,532 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ ബി​​ജെ​​പി​​യി​​ലെ സ​​തീ​​ഷ്കു​​മാ​​റി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ര​​ഘോ​​പു​​രി​​ൽ തേ​​ജ​​സ്വി​​യു​​ടെ ഹാ​​ട്രി​​ക് വി​​ജ​​യ​​മാ​​ണി​​ത്.

തേ​​ജ​​സ്വി​​യു​​ടെ മൂ​​ത്ത സ​​ഹോ​​ദ​​ര​​ൻ തേ​​ജ് പ്ര​​താ​​പ് യാ​​ദ​​വ് മ​​ഹു​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​യി. ആ​​ർ​​ജെ​​ഡി​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട തേ​​ജ് പ്ര​​താ​​പ് ജ​​ന​​ശ​​ക്തി ജ​​ന​​താ ദ​​ൾ എ​​ന്ന പാ​​ർ​​ട്ടി രൂ​​പ​​വ​​ത്ക​​രി​​ച്ചാ​​യി​​രു​​ന്നു മ​​ത്സ​​രി​​ച്ച​​ത്. എ​​ൽ​​ജെ​​പി​​യി​​ലെ സ​​ഞ്ജ​​യ്കു​​മാ​​ർ സിം​​ഗ് ആ​​ണ് മ​​ഹു​​വ​​യി​​ൽ വി​​ജ​​യി​​ച്ച​​ത്. ആ​​ർ​​ജെ​​ഡി​​യി​​ലെ മു​​കേ​​ഷ്കു​​മാ​​ർ ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി.

National

ബി​​​ഹാ​​​റി​​​ൽ പ്രശാന്ത് കിഷോറിന് ചലനമുണ്ടാക്കാനായില്ല

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ത​​​ന്ത്രം മെ​​​ന​​​യു​​​ന്ന പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​ർ ഇ​​​ത്ത​​​വ​​​ണ ബി​​​ഹാ​​​റി​​​ൽ സ്വ​​​ന്ത​​​മാ​​​യി ത​​​ന്ത്രം മെ​​​ന​​​ഞ്ഞ​​​പ്പോ​​​ൾ അ​​​ടി​​​മു​​​ടി പാ​​​ളി.

150ല​​​ധി​​​കം സീ​​​റ്റു​​​ക​​​ൾ നേ​​​ടി ബീ​​​ഹാ​​​റി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​ചി​​​ത്രം ത​​​ന്നെ മാ​​​റ്റി​​​മ​​​റി​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​റി​​​ന്‍റെ ജ​​​ൻ സു​​​രാ​​​ജ് പാ​​​ർ​​​ട്ടി (ജെ​​​എ​​​സ്പി) ജ​​​ന​​​വി​​​ധി തേ​​​ടി​​​യ​​​ത്. എ​​​ന്നാ​​​ൽ മ​​​ത്സ​​​രി​​​ച്ച എ​​​ല്ലാ സീ​​​റ്റി​​​ലും പാ​​​ർ​​​ട്ടി​​​യെ ജ​​​ന​​​ങ്ങ​​​ൾ കൈ​​​വി​​​ട്ടു. മൂ​​​ന്നാം ബ​​​ദ​​​ലാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടും നി​​​ര​​​വ​​​ധി മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ പാ​​​ർ​​​ട്ടി നോ​​​ട്ട​​​യ്ക്കും പി​​​ന്നി​​​ലാ​​​കു​​​ന്ന​​​താ​​​ണു ക​​​ണ്ട​​​ത്. എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ൾ അ​​​ഞ്ചു സീ​​​റ്റു​​​ക​​​ൾ പ്ര​​​വ​​​ചി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഒ​​​രി​​​ട​​​ത്തു മാ​​​ത്ര​​​മാ​​​ണ് പാ​​​ർ​​​ട്ടി ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ങ്കി​​​ലും എ​​​ത്തി​​​യ​​​ത്.

ആ​​​കെ​​​യു​​​ള്ള 243 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ 238 ഇ​​​ട​​​ത്തും സ്കൂ​​​ൾ ബാ​​​ഗ് ചി​​​ഹ്ന​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​ക്ക് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ഭി​​​ഭാ​​​ഷ​​​ക​​​രും ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രും ശാ​​​സ്ത്ര​​​ജ്ഞ​​​രും മു​​​ൻ ഐ​​​പി​​​എ​​​സു​​​കാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​മു​​​ഖ​​​രെ​​​യാ​​​ണു പാ​​​ർ​​​ട്ടി​​​ക്കു​​​വേ​​​ണ്ടി പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​ർ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. മ​​​ധ്യ​​​വ​​​ർ​​​ഗ​​​ത്തി​​​ന്‍റെ​​​യും ചെ​​​റു​​​പ്പ​​​ക്കാ​​​രു​​​ടെ​​​യും വോ​​​ട്ടു​​​ക​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട ജ​​​ൻ സു​​​രാ​​​ജ് പാ​​​ർ​​​ട്ടി തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​യും വി​​​ക​​​സ​​​ന​​​വു​​​മാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന മു​​​ദ്യാ​​​വാ​​​ക്യ​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി​​​യ​​​ത്. എ​​​ന്നാ​​​ൽ ബി​​​ഹാ​​​റി​​​ലെ ജാ​​​തി​​​സ​​​മ​​​വാ​​​ക്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ ഈ ​​​മു​​​ദ്രാ​​​വാ​​​ക്യം ഏ​​​ശി​​​യി​​​ല്ല.

ബി​​​ഹാ​​​റി​​​ലു​​​ട​​​നീ​​​ളം അ​​​ടി​​​ത്ത​​​റ ശ​​​ക്ത​​​മാ​​​ക്കാ​​​നും ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി നേ​​​രി​​​ട്ടു ബ​​​ന്ധ​​​പ്പെ​​​ടാ​​​നും ജെ​​​എ​​​സ്പി പ​​​ര​​​മാ​​​വ​​​ധി ശ്ര​​​മം ന​​​ട​​​ത്തി. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​യു​​​ട​​​ൻ പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​ർ സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ന​​​ട​​​ത്തി​​​യ റാ​​​ലി​​​ക​​​ളി​​​ലും റോ​​​ഡ് ഷോ​​​ക​​​ളി​​​ലും വ​​​ലി​​​യ ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ണ്ടാ​​​യെ​​​ങ്കി​​​ലും അ​​​തൊ​​​ന്നും വോ​​​ട്ടാ​​​യി​​​ല്ല. ബി​​​ഹാ​​​റി​​​ലു​​​ട​​​നീ​​​ളം ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തെ പ​​​ദ​​​യാ​​​ത്ര ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം 2024 ഒ​​​ക്‌​​​ടോ​​​ബ​​​ർ ര​​​ണ്ടി​​​നാ​​​ണ് പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​ർ ജെ​​​എ​​​സ്പി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച​​​ത്.

 

National

12 പേരുടെ വിജയം ആയിരത്തിൽ താഴെ വോട്ടുകൾക്ക്

പാ​റ്റ്ന: ബി​ഹാ​റി​ൽ 12 സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച​ത് ആ​യി​ര​ത്തി​ൽ താ​ഴെ വോ‌​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന്.

കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച​വ​രി​ൽ എ​ല്ലാ പാ​ർ​ട്ടി​ക്കാ​രു​മു​ണ്ട്. സ​ന്ദേ​ശ് മ​ണ്ഡ​ല​ത്തി​ൽ ജെ​ഡി-​യു​വി​ലെ രാ​ധാ​ച​ര​ൺ സാ​ഹ് വി​ജ​യി​ച്ച​ത് വെ​റും 27 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്.

ആ​ർ​ജെ​ഡി​യി​ലെ ദി​പു സിം​ഗാ​ണ് ഹ​ത​ഭാ​ഗ്യ​ൻ. അ​ഗി​യോ​ൺ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യി​ലെ മ​ഹേ​ഷ് പാ​സ്വാ​ൻ 95 വോ​ട്ടി​നാ​ണ് ക​ട​ന്നു​ക​യ​റി​യ​ത്.

15 പേ​ർ 50,000 വോ​ട്ടി​ലേ​റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. ഇ​വ​രെ​ല്ലാം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്. രൂ​പൗ​ലി മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ഞ്ജീ​വ് ചു​രാ​സി​യ ആ​ണ് ഭൂ​രി​പ​ക്ഷ​ത്തി​ൽ മു​ന്നി​ൽ- 73,572 വോ​ട്ട്.

National

ബി​ഹാ​റി​ൽ ബി​എ​സ്പി​ക്ക് ഒ​രു സീ​റ്റ്; ജ​യം 30 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ബി​എ​സ്പി ഒ​രു സീ​റ്റ് നേ​ടി. രാം​ഗ​ഡി​ൽ​നി​ന്നും ബി​എ​സ്പി​യു​ടെ സ​തീ​ഷ് കു​മാ​ർ സിം​ഗ് യാ​ദ​വാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ന്ന മ​ണ്ഡ​ല​ത്തി​ൽ 30 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സ​തീ​ഷി​ന്‍റെ ജ​യം. ബി​ജെ​പി​യു​ടെ അ​ശോ​ക് കു​മാ​ർ സിം​ഗി​ന്‍റെ വെ​ല്ലു​വി​ളി​യെ മ​റി​ക​ട​ന്നാ​ണ് സ​തീ​ഷ് ജ​യി​ച്ചി​രി​ക്കു​ന്ന​ത്.

72,689 വോ​ട്ടു​ക​ളാ​ണ് സ​തീ​ഷ് നേ​ടി​യ​ത്. അ​ശോ​ക് 72,659 വോ​ട്ടു​ക​ളും ആ​ർ​ജെ​ഡി​യു​ടെ അ​ജി​ത് കു​മാ​ർ 41,480 വോ​ട്ടു​ക​ളും നേ​ടി.

National

അ​ൽ‌​പം ആ​ശ്വാ​സം; രാ​ഖോ​പു​രി​ൽ തേ​ജ​സ്വി യാ​ദ​വ് വി​ജ​യി​ച്ചു

പാ​റ്റ്ന:​ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഖോ​പു​രി​ൽ ആ​ർ​ജെ​ഡി സ്ഥാ​നാ​ർ​ഥി തേ​ജ​സ്വി യാ​ദ​വ് വി​ജ​യി​ച്ചു.​തേ​ജ​സ്വി 1,18,597 വോ​ട്ടു​ക​ൾ നേ​ടി. 14,532 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് തേ​ജ​സ്വി​യു​ടെ ജ​യം.

ബി​ജെ​പി​യു​ടെ സ​തീ​ഷ് കു​മാ​റാ​യി​രു​ന്നു തേ​ജ​സ്വി​യു​ടെ മു​ഖ്യ എ​തി​രാ​ളി. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് തേ​ജ​സ്വി ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ തേ​ജ​സ്വി-​രാ​ഹു​ൽ ഗാ​ന്ധി നേ​തൃ​ത്വം ന​ൽ​കി​യ ഇ​ന്ത്യാ മു​ന്ന​ണി 34 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് നേ​ടി​യ​ത്. ആ​ർ​ജെ​ഡി 24 സീ​റ്റി​ൽ ഒ​തു​ങ്ങി. കോ​ൺ​ഗ്ര​സി​ന് ആ​റ് സീ​റ്റി​ലും മുന്നേറുകയാണ്.

എ​ൻ​ഡി​എ 202 സീ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി. 91 സീ​റ്റു​മാ​യി ബി​ജെ​പി വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ​പ്പോ​ൾ ജെ​ഡി​യു 83 സീ​റ്റു​മാ​യി വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി

എ​ൻ​ഡി​എ​ക്ക് ഒ​പ്പ​മു​ള്ള എ​ൽ​ജെ​പി(​റാം​വി​ലാ​സ്) 19 സീ​റ്റി​ൽ മു​ന്നേ​റു​ക​യാ​ണ്. ഇ​ട​തു​ക​ക്ഷി​ക​ൾ​ക്കും വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​ക്ക് ഒ​രു സീ​റ്റി​ൽ പോ​ലും വി​ജ​യി​ക്കാ​നാ​യി​ല്ല.

National

ബി​ഹാ​ർ വി​ജ​യം; പ്ര​ധാ​ന​മ​ന്ത്രി ബി​ജെ​പി ആ​സ്ഥാ​ന​ത്ത്

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ പ്ര​ധാ​ന​മ​ന്ത്രി​യെ പൂ​ച്ചെ​ണ്ട് ന​ൽ​കി സ്വീ​ക​രി​ച്ചു.

പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ഒ​രു​ക്കി​യ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ​ത്തി​യ​ത്. ഡ​ൽ​ഹി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ന്മാ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ഇവരോട് ഉ​ട​ൻ സം​സാ​രി​ക്കും.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​രാ​ജ്നാ​ഥ് സിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ മാ​ർ​ഗി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തെ​ത്തി​യി​ട്ടു​ണ്ട്.

 

National

വി​ക​സ​ന​ത്തി​നും സ​ദ്ഭ​ര​ണ​ത്തി​നും സാ​മൂ​ഹി​ക നീ​തി​ക്കും കി​ട്ടി​യ വി​ജ​യം: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സ​ഖ്യം നേ​ടി​യ മ​ഹാ​വി​ജ​യ​ത്തി​ൽ ബി​ഹാ​റി​ലെ ജ​ന​ങ്ങ​ളോ​ട് ന​ന്ദി പ​റ​ഞ്ഞ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ജ​ന​ങ്ങ​ളു​ടെ വി​ധി ബി​ഹാ​റി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ കൂ​ടു​ത​ൽ ഊ​ർ​ജ്ജം ന​ൽ​കു​മെ​ന്ന് മോ​ദി എ​ക്സി​ൽ കു​റി​ച്ചു. വി​ക​സ​ന​ത്തി​നും സ​ദ്ഭ​ര​ണ​ത്തി​നും സാ​മൂ​ഹി​ക നീ​തി​ക്കും കി​ട്ടി​യ വി​ജ​യ​മാ​ണി​തെ​ന്നും മോ​ദി പ​റ​ഞ്ഞു.

വ​രും കാ​ല​ങ്ങ​ളി​ൽ ബി​ഹാ​റി​ന്‍റെ പു​രോ​ഗ​തി​ക്കും ബി​ഹാ​റി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും ബി​ഹാ​റി​ന്‍റെ സം​സ്കാ​ര​ത്തി​നും വേ​ണ്ടി ഞ​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

സ​ദ്ഭ​ര​ണ​ത്തി​നും ന​ല്ല ഭാ​വി​ക്കും വേ​ണ്ടി​യാ​ണ് ജ​നം എ​ൻ​ഡി​എ​ക്ക് വോ​ട്ട് ചെ​യ്ത​ത്. ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നും ചി​രാ​ഗ് പ​സ്വാ​നും എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ന്നും മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

Kerala

ബി​ഹാ​ർ ന​ൽ​കു​ന്ന സ​ന്ദേ​ശം വ്യ​ക്തം; ഇ​നി കേ​ര​ള​ത്തി​ന്‍റെ ഊ​ഴം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ബി​ഹാ​റി​ൽ എ​ൻ​ഡി​എ നേ​ടി​യ വി​ജ​യം കേ​ര​ള​ത്തി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി​യും എ​ൻ​ഡി​എ​യും മു​ന്നോ​ട്ടു വെ​യ്ക്കു​ന്ന പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ അം​ഗീ​കാ​ര​മാ​ണ് ബി​ഹാ​റി​ലെ വി​ജ​യം.

ഇ​നി കേ​ര​ള​ത്തി​ന്‍റെ ഊ​ഴ​മാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ബി​ഹാ​റി​ൽ അ​തി​ശ​യി​പ്പി​ക്കു​ന്ന കു​തി​പ്പാ​ണ് എ​ൻ​ഡി​എ ന​ട​ത്തി​യ​ത്. നി​ല​വി​ൽ അ​വ​ർ 206 സീ​റ്റി​ൽ ലീ​ഡു ചെ​യ്യു​ക​യാ​ണ്.
മ​റു​ഭാ​ഗ​ത്ത് കോ​ൺ​ഗ്ര​സും ആ​ർ​ജെ​ഡി​യും ഉ​ൾ​പ്പെ​ടു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ലീ​ഡ് 30 സീ​റ്റി​ൽ മാ​ത്ര​മാ​യി ചു​രു​ങ്ങി.

സ​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ത് പോ​ലെ ആ​ർ​ജെ​ഡി മാ​ത്ര​മാ​ണ് സ്വാ​ധീ​നം അ​ൽ​പ​മെ​ങ്കി​ലും നി​ല​നി​ർ​ത്തി​യ​ത്. ആ​ർ​ജെ​ഡി ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ​ത് 75 സീ​റ്റ്. ഇ​ത്ത​വ​ണ അ​ത് പ​കു​തി​യാ​യി. വോ​ട്ടു ചോ​രി​യെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും പ്ര​ചാ​ര​ണം വി​ല​പ്പോ​യി​ല്ല.

National

ബി​ഹാ​ർ വി​ജ​യം; പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ബി​ജെ​പി​യും ജെ​ഡി​യു​വും മി​ന്നും പ്ര​ക​ട​നം തു​ട​രു​മ്പോ​ൾ എ​ൻ​ഡി​എ സ​ഖ്യം 203 സീ​റ്റി​ലാ​ണ് ലീ​ഡു ചെ​യ്യു​ന്ന​ത്.

പ്ര​തി​പ​ക്ഷ ഇ​ന്ത്യാ സ​ഖ്യം വെ​റും 33 സീ​റ്റി​ൽ മാ​ത്ര​മാ​ണ് മു​ന്നി​ൽ. പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജൻ സു​രാ​ജ് പാ​ർ​ട്ടി​ക്ക് ഒ​രു ച​ല​ന​മു​ണ്ടാ​ക്കാ​നുമായില്ല. മോ​ദി നി​തീ​ഷ് ദ്വ​യ​ത്തി​ല്‍ ക​റ​ങ്ങി​തി​രി​ഞ്ഞ ബി​ഹാ​റി​ലെ പോ​രാ​ട്ട​ത്തെ ചെ​റു​ക്കാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കും തേ​ജ​സ്വി യാ​ദ​വി​നും ക​ഴി​ഞ്ഞി​ല്ല.

രാ​ഘോ​പു​രി​ൽ തേ​ജ​സ്വി യാ​ദ​വ് നി​ല​വി​ൽ 4000ത്തി​ലേ​റെ വോ​ട്ടു​ക​ൾ​ക്ക് പി​ന്നി​ലാ​ണ്. കേ​ന്ദ്ര​ത്തി​ല്‍ ത​നി​ച്ച് ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ല്‍ ബി​ഹാ​റി​ലെ ജ​യം ബി​ജെ​പി​ക്ക് അ​നി​വാ​ര്യ​മാ​യി​രു​ന്നു.

 

 

National

ബി​ഹാ​റി​ൽ 200 ക​ട​ന്ന് എ​ൻ​ഡി​എ; ത​ക​ർ​ന്ന​ടി​ഞ്ഞ് മ​ഹാ​സ​ഖ്യം

പാ​റ്റ്ന: ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​മ്പോ​ൾ തേ​രോ​ട്ടം ന​ട​ത്തി ബി​ജെ​പി-​ജെ​ഡി​യു സ​ഖ്യം.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ഒ​ടു​വി​ല്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പ്ര​കാ​രം ലീ​ഡ് നി​ല​യി​ല്‍ എ​ന്‍​ഡി​എ സ​ഖ്യം 200 സീ​റ്റു​ക​ള്‍ ക​ട​ന്നു. ആ​ര്‍​ജെ​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ സ​ഖ്യം അ​മ്പേ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

മ​ഹാ​സ​ഖ്യ​ത്തി​ന് 36 സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ലീ​ഡു​ള്ള​ത്. ഇ​തി​ല്‍ കോ​ണ്‍​ഗ്ര​സ് നാ​ല് സീ​റ്റു​ക​ളി​ൽ ഒ​തു​ങ്ങി.

National

ബി​ഹാ​റി​ലെ എ​ൻ​ഡി​എ തേ​രോ​ട്ടം: കേ​ര​ള​ത്തി​ലെ മു​ന്ന​ണി​ക​ൾ​ക്കും പ​ഠി​ക്കാ​ൻ ഏ​റെ

തി​രു​വ​ന​ന്ത​പു​രം: ബി​ഹാ​റി​ൽ ഇ​ന്ത്യാ സ​ഖ്യ​ത്തെ നി​ലം​പ​രി​ശാ​ക്കി എ​ൻ​ഡി​എ ന​ട​ത്തി​യ വ​ൻ വി​ജ​യം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ​യും സ്വാ​ധീ​നി​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ളും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ളും ബാ​ക്കി നി​ല്ക്കെ കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലും ഇ​തി​ന്‍റെ അ​ല​യൊ​ലി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

ബി​ഹാ​റി​ൽ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്കു​മ​പ്പു​റം എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടു​ക​യും ബി​ജെ​പി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​കു​ക​യും ചെ​യ്ത​ത് കേ​ര​ള​ത്തി​ൽ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ബി​ജെ​പി​ക്ക് ന​ല്കു​ന്ന ഊ​ർ​ജം ചെ​റു​ത​ല്ല. ത​ദ്ദേ​ശ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ഹാ​ർ എ​ടു​ത്തു​കാ​ട്ടി​യാ​കും ബി​ജെ​പി പ്ര​ചാ​ര​ണ​ങ്ങ​ൾ.

എ​ൻ​ഡി​എ​ക്കെ​തി​രേ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം പ​റ​യു​മ്പോ​ഴും അ​ത് വോ​ട്ടാ​ക്കാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല. വി​ക​സ​ന​ങ്ങ​ളും ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​യു​ള്ള പ​ദ്ധ​തി​ക​ളും കൊ​ണ്ടാ​ണ് നി​തീ​ഷ് കു​മാ​ർ ആ ​പ്ര​ച​ര​ണ​ത്തെ മ​റി​ക​ട​ന്ന​ത്.

ബി​ഹാ​റി​ല്‍ 61 സീ​റ്റി​ല്‍ മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സ് ഒ​റ്റ​യ​ക്ക​ത്തി​ലേ​ക്ക് ചു​രു​ങ്ങി​യ​ത് കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി നേ​തൃ​ത്വം പാ​ഠ​മാ​ക്കേ​ണ്ട​താ​ണ്. സം​ഘ​ട​നാ ദൗ​ര്‍​ബ​ല്യ​വും പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ അ​ഭാ​വ​വും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, താ​ഴേ​ത്ത​ട്ടി​ൽ ഇ​റ​ങ്ങി​ച്ചെ​ന്നു പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ഭി​ന്ന​ത​ക​ളും ഗ്രൂ​പ്പ് പോ​രാ​ട്ട​ങ്ങ​ളും ഒ​ഴി​വാ​ക്കി ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്ക്കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് തി​രി​ച്ചു​വ​ര​വ് സാ​ധ്യ​മാ​കൂ എ​ന്നാ​ണ് ബി​ഹാ​ർ പ​ഠി​പ്പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ബി​ഹാ​റി​ൽ ഇ​ത്ത​വ​ണ ഒ​രു സീ​റ്റു​മാ​യി തി​രി​ച്ച​ടി നേ​രി​ട്ട സി​പി​എം കേ​ര​ള​ത്തി​ലും സ്വ​യം ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട സ​മ​യ​മാ​ണ്. തു​ട​ർ​ഭ​ര​ണ​ങ്ങ​ൾ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്ന ധാ​ര​ണ​ക​ൾ പൊ​ളി​ച്ചെ​ഴു​തി​യ നി​തീ​ഷി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​ന് ഏ​റെ പാ​ഠ​ങ്ങ​ൾ പ​ഠി​ക്കേ​ണ്ട​തു​ണ്ട്.

National

മ​മ​താ രാ​ജി​ന് അ​വ​സാ​നം കു​റി​ക്കു​മോ; ബി​ജെ​പി​യു​ടെ അ​ടു​ത്ത ല​ക്ഷ്യം ബം​ഗാ​ൾ

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര വി​ജ​യം സ്വ​ന്ത​മാ​ക്കി​യ ബി​ജെ​പി​യു​ടെ അ​ടു​ത്ത ല​ക്ഷ്യം ബം​ഗാ​ൾ. മ​മ​താ ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ താ​ഴെ​യി​റ​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ ബി​ജെ​പി​യു​ടെ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്.

ഇ​തി​ന്‍റെ സൂ​ച​ന​ക​ൾ കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് വ്യ​ക്ത​മാ​ക്കി. ന​മ്മ​ൾ ബി​ഹാ​ർ നേ​ടി. ഇ​നി ബം​ഗാ​ളി​ന്‍റെ ഊ​ഴ​മാ​ണെ​ന്ന് മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. ബം​ഗ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സീ​മാ​ഞ്ച​ൽ മേ​ഖ​ല​യി​ലും എ​ൻ​ഡി​എ​യ്ക്ക് വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​വ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന ഘ‌‌​ട​ക​മാ​ണ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ട‌െ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ​യും റെ​ഡാ​റി​ലു​ള്ള സം​സ്ഥാ​ന​മാ​ണ് ബം​ഗാ​ൾ. നി​ല​വി​ലെ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് 65 എം​എ​ൽ​എ​മാ​രു​ണ്ട്. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 12 എം​പി​മാ​രെ വി​ജ​യി​പ്പി​ക്കാ​നും അ​വ​ർ​ക്കാ​യി. 

2026ൽ ​നി​ല​വി​ലെ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ക​ഴി​യും. ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം പ​ര​മാ​വ​ധി വോ​ട്ടാ​ക്കി മാ​റ്റാ​മെ​ന്നും അ​ങ്ങ​നെ ഭ​ര​ണം പി​ടി​ക്കാ​മെ​ന്നു​മാ​ണ് ബി​ജെ​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ബി​ഹാ​റി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും വി​ജ​യ​വും അ​വ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ താ​ഴേ​ത്ത​ട്ടി​ൽ ഇ​റ​ങ്ങി​ച്ചെ​ന്നു പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ഭി​ന്ന​ത​ക​ളും ഗ്രൂ​പ്പ് പോ​രാ​ട്ട​ങ്ങ​ളും ഒ​ഴി​വാ​ക്കി ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​ക​യും ചെ​യ്താ​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ തീ​പാ​റു​ന്ന പോ​രാ​ട്ട​മാ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ ഇ​തി​ന​കം പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. അ​തി​നു​ള്ള ഗ്രൗ​ണ്ട​വ​ർ​ക്കു​ക​ളും അ​വ​ർ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.
 

 

National

എ​ഐ​സി​സി ആ​സ്ഥാ​നം ശോ​ക​മൂ​കം; ര​ണ്ട​ക്കം ക​ട​ക്കാ​തെ കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ മ​ഹാ​സം​ഖ്യം അ​ടി​പ​ത​റി​യ​തി​ന് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലെ എ​ഐ​സി​സി ആ​സ്ഥാ​നം ശോ​ക​മൂ​കം. കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് പ്ര​ധാ​ന​പ്പെ​ട്ട നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ല.

സം​സ്ഥാ​ന​ത്ത് വെ​റും നാ​ല് സീ​റ്റി​ൽ ഒ​തു​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് കോ​ൺ​ഗ്ര​സ്. ബി​ജെ​പി​ക്കെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ഉ​യ​ർ​ത്തി​യ വോ​ട്ട് ചോ​രി ആ​രോ​പ​ണം വേ​ണ്ട രീ​തി​യി​ൽ പ്ര​തി​ഫ​ലി​ക്കാ​ത്ത​താ​കാം പ​രാ​ജ​യ​ത്തി​ന്‍റെ ആ​ഘാ​തം വ​ർ​ധി​പ്പി​ച്ച​തെ​ന്നാ​ണ് പാ​ർ​ട്ടി​വൃ​ത്ത​ങ്ങ​ളി​ലെ ച​ർ​ച്ചാ​വി​ഷ​യം.​സം​ഘ​ട​നാ ദൗ​ര്‍​ബ​ല്യ​വും പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ അ​ഭാ​വ​വും പ​രാ​ജ​യ​ത്തി​ന്‍റെ ആ​ഴം കൂ​ട്ടി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

2015ല്‍ ​മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 41ല്‍ ​സീ​റ്റി​ല്‍ മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സ് 27 സീ​റ്റി​ലാ​യി​രു​ന്നു ജ​യി​ച്ച​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം രാ​ജ്യ​ത്തെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന പാ​ർ​ട്ടി​യു​ടെ ദ​യ​നീ​യാ​വ​സ്ഥ​യാ​ണ് തു​റ​ന്നു​കാ​ട്ടു​ന്ന​ത്.

കോ​ൺ​ഗ്ര​സി​നെ പ്ര​തി​രോ​ധി​ച്ച് നേ​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ്ര​തി​ക​ര​ണം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ശ​രി​യാ​യ വി​ല​യി​രു​ത്ത​ലാ​ണ് ബി​ഹാ​ർ ജ​ന​ത ന​ൽ​കി​യ​തെ​ന്നാ​ണ് ബി​ജെ​പി ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

National

രാ​ഹു​ൽ ഗാ​ന്ധി ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ ബി​ഹാ​ർ ജ​ന​ത തി​ര​സ്ക​രി​ച്ചു: അ​നി​ൽ ആ​ന്‍റ​ണി

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ൽ ഗാ​ന്ധി ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ ബി​ഹാ​ർ ജ​ന​ത തി​ര​സ്ക​രി​ച്ചു​വെ​ന്ന് അ​നി​ൽ ആ​ന്‍റ​ണി.

ബി​ഹാ​ർ ജ​ന​ത ന​രേ​ന്ദ്ര മോ​ദി​യി​ൽ വി​ശ്വാ​സം അ​ർ​പ്പി​ച്ചു. ജ​ന​ങ്ങ​ൾ​ക്ക് എ​ന്‍​ഡി​എ​യി​ലും ബി​ജെ​പി​യി​ലും വി​ശ്വാ​സ​മു​ണ്ട്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ക​ട​ന​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​തെ​ന്നും അ​നി​ൽ ആ​ന്‍റ​ണി പ​റ​ഞ്ഞു.

ബി​ജെ​പി ഇ​നി​യും മു​ന്നേ​റും. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ബി​ജെ​പി നേ​ട്ട​മു​ണ്ടാ​ക്കി.​കോ​ൺ​ഗ്ര​സ് ഇ​വി​എ​മ്മി​നെ പ​റ്റി തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കു​ന്നു. കോ​ൺ​ഗ്ര​സ് ത​ക​ർ​ന്ന​ടി​ഞ്ഞു. വി​ജ​യി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ മാ​ത്രം കോ​ൺ​ഗ്ര​സ് ജ​നാ​ധി​പ​ത്യ​ത്തെ പ​റ്റി പ​റ​യു​ന്നു. തോ​ൽ​ക്കു​ന്നി​ട​ത്ത് ഇ​വി​എ​മ്മി​നെ കു​റ്റം പ​റ​യു​ന്നു​വെ​ന്നും അ​നി​ൽ ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ റി​സ​ൽ​ട്ടാ​ണ് ബി​ഹാ​റി​ലു​ണ്ടാ​യ​ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ക​ട​ന​മാ​ണ് ബി​ജെ​പി കാ​ഴ്ച​വെ​ച്ച​ത്. മ​ഹാ​സ​ഖ്യ​ത്തി​ന്‍റേ​ത് ച​രി​ത്ര പ​രാ​ജ​യ​മാ​ണ്. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ പാ​ർ​ല​മെ​ന്‍റ​റി ബോ​ഡി​യാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത് നി​തീ​ഷ് കു​മാ​റി​നെ മു​ൻ​നി​ർ​ത്തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

തി​രി​ച്ച​ടി താ​ത്കാ​ലി​കം; അ​ന്തി​മ വി​ജ​യം കോ​ൺ​ഗ്ര​സി​ന്: സ​ന്ദീ​പ് വാ​ര്യ​ർ

പാ​ല​ക്കാ​ട്: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യാ സ​ഖ്യം പ​രാ​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ൾ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് ജി. ​വാ​ര്യ​ർ. ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​വും ഭ​ര​ണ​ഘ​ട​ന​യും തു​ല്യ​ത​യും സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ താ​ത്കാ​ലി​ക തി​രി​ച്ച​ടി ഉ​ണ്ടാ​യി​രി​ക്കാം.

എ​ന്നാ​ൽ ല​ക്ഷ്യം കാ​ണു​ന്ന​തു​വ​രെ കോ​ൺ​ഗ്ര​സി​ന്‍റെ പോ​രാ​ട്ടം തു​ട​രും. അ​ന്തി​മ​വി​ജ​യം ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​നും ഇ​ന്ത്യ​യ്ക്കു​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. വോ​ട്ടെ​ണ്ണ​ൽ നാ​ലു മ​ണി​ക്കൂ​ർ പി​ന്നി‌​ട്ട​പ്പോ​ൾ എ​ൻ​ഡി​എ 191 സീ​റ്റി​ലും ഇ​ന്ത്യാ സ​ഖ്യം 48 സീ​റ്റി​ലും മു​ന്നേ​റു​ക​യാ​ണ്.

ക​ഴി​ഞ്ഞ ത​വ​ണ 19 സീ​റ്റി​ൽ വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ് ഇ​ത്ത​വ​ണ അ​ഞ്ചു സീ​റ്റി​ലാ​ണ് മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്. ര​ഘോ​പു​രി​ൽ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി തേ​ജ​സ്വി യാ​ദ​വ് പി​ന്നി​ലാ​ണ്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ​തീ​ഷ് കു​മാ​റാ​ണ് ഇ​വി​ടെ ലീ​ഡ് ചെ​യ്യു​ന്ന​ത്.

National

മ​ഹാ​ഗ​ഢ്‌​ബ​ന്ധ​ന് അ​ടി​പ​ത​റി; തേജസ്വിയുടെ സ്വപ്നം പൊലിഞ്ഞു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് ഇ​ന്ത്യാ സ​ഖ്യം. നി​തീ​ഷ് കു​മാ​റി​ന്‍റെ ഇ​രു​പ​തു​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ന് ക​ടി​ഞ്ഞാ​ണി​ടാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ രാ​ഹു​ൽ ഗാ​ന്ധി​ക്കും തേ​ജ്വ​സി യാ​ദ​വി​നും തൊ​ട്ട​തെ​ല്ലാം പി​ഴ​യ്ക്കു​ന്ന കാ​ഴ്ച്ച​യാ​ണ് ബി​ഹാ​റി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.

ത​ങ്ങ​ളു‌​ടെ സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ൾ ലീ​ഡു നി​ല​യി​ൽ ബ​ഹു​ദൂ​രം പി​ന്നി​ൽ പോ​കു​ന്ന​ത് നോ​ക്കി നി​ൽ​ക്കാ​നെ അ​വ​ർ​ക്ക് ക​ഴി​യു​ന്നു​ള്ളൂ. എ​സ്ഐ​ആ​ർ, വോ​ട്ട് മോ​ഷ​ണം, അ​ഴി​മ​തി തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി മ​ഹാ​സ​ഖ്യം പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ചെ​ങ്കി​ലും നി​തീ​ഷി​നും എ​ൻ​ഡി​എ​യ്ക്കും ത‌​ട‌​യി​ടാ​ൻ അ​തു പോ​രാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സി​നും ആ​ർ​ജെ​ഡി​ക്കും ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ സീ​റ്റു​പോ​ലും ഇ​ത്ത​വ​ണ നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പ്ര​തി​പ​ക്ഷം അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ജം​ഗി​ള്‍ രാ​ജ് മ​ട​ങ്ങി​വ​രു​മെ​ന്ന് എ​ന്‍​ഡി​എ ആ​വ​ര്‍​ത്തി​ച്ചു. ലാ​ലു പ്ര​സാ​ദ് യാ​ദ​വ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം ആ​ർ​ക്കും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന കാ​ലം ഉ​ണ്ടാ​യി​രു​ന്നു.

ആ​ത് ആ​രും മ​റ​ക്ക​രു​തെ​ന്നും അ​മി​ത് ഷാ ​ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ന്ത്യാ സ​ഖ്യ​ത്തി​നു ക​ഴി​യാ​തെ പോ​യി. വ്യാ​ജ മ​ദ്യം നി​ർ​മി​ച്ച​തി​ന്‍റെ പേ​രി​ൽ ജ​യി​ലി​ൽ കി​ട​ക്കു​ന്ന​ത് പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണെ​ന്നും ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ​വ​ന്നാ​ൽ അ​വ​രെ മോ​ചി​പ്പി​ക്കു​മെ​ന്ന് തേ​ജ്വ​സി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​വ​ർ പു​റ​ത്തി​റ​ങ്ങി​യാ​ൽ സം​സ്ഥാ​ന​ത്ത് മ​ദ്യം ഒ​ഴു​കു​മെ​ന്ന വി​ല​യി​രു​ത്ത​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​രു​ടെ ഇ​ട​യി​ൽ ഉ​ണ്ടാ​വു​ക​യും അ​വ​ർ നി​തീ​ഷി​നെ പി​ന്തു​ണ​യ്ക്കു​ക​യു​മാ​യി​രു​ന്നു. തേ​ജ​സ്വി യാ​ദ​വി​ന്‍റെ​  ക​രു​ത്തി​ലാ​യി​രു​ന്നു ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ്. യു​വ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലെ തേ​ജ​സ്വി​യു​ടെ സ്വീ​കാ​ര്യ​ത​യും മ​റ്റും വോ​ട്ടാ​യി മാ​റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും അ​ത് ന​ട​ന്നി​ല്ല. ‌‌

മു​സ്‌​ലീം, യാ​ദ​വ വോ​ട്ടു​ബാ​ങ്കി​നെ ആ​ശ്ര​യി​ച്ചു​നി​ന്ന ആ​ര്‍​ജെ​ഡി​ക്ക് ഇ​ക്കാ​ല​ങ്ങ​ളി​ല്‍ അ​വ​രു​ടെ അ​ടി​ത്ത​റ വി​പു​ല​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​തെ പോ​യ​തും പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യി. സ​ഖ്യ​മാ​യി​രി​ക്കെ ത​ന്നെ പ​തി​ന​ഞ്ചോ​ളം സീ​റ്റി​ൽ ഇ​ന്ത്യാ​സ​ഖ്യ​ത്തി​ലെ പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ സൗ​ഹൃ​ദ മ​ത്സ​രം ന​ട​ന്ന​തും വി​ന​യാ​യി. ‌

മു​കേ​ഷ് സാ​ഹ്നി​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി അ​വ​ത​രി​പ്പി​ച്ച് നി​ഷാ​ദ് സ​മു​ദാ​യ​ത്തി​ന്‍റെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന്‍റെ​യും വോ​ട്ട് ബാ​ങ്ക് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​ത് വോ​ട്ടാ​യി മാ​റി​യി​ല്ല. തു​ട​ക്ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തേ​ജ​സ്വി​യെ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ കോ​ൺ​ഗ്ര​സ് വി​സ​മ്മ​തി​ച്ച​തും സ​ഖ്യ​ത്തി​ൽ ക​ല്ലു​ക​ടി​യാ​യി.

ജ​ന്‍ സു​രാ​ജ് പാ​ര്‍​ട്ടി​യും ഒ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എ​മ്മും ആ​ര്‍​ജെ​ഡി​യു​ടെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും വോ​ട്ടു​ബാ​ങ്കി​ല്‍ വി​ള്ള​ല്‍ വീ​ഴ്ത്തി. ഇ​ത് എ​ന്‍​ഡി​എ​യ്ക്ക് ഗു​ണ​ക​ര​മാ​യി മാ​റി.

 

 

National

മോ​ദി - നി​തീ​ഷ് മാ​ജി​ക്; ലീ​ഡ് നി​ല​യി​ൽ എ​ൻ​ഡി​എ സ​ഖ്യം ഡ​ബി​ൾ സെ​ഞ്ചു​റി തി​ക​ച്ചു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി എ​ൻ​ഡി​എ കു​തി​ക്കു​ന്നു. നി​ല​വി​ൽ അ​വ​ർ 200 സീ​റ്റി​ൽ ലീ​ഡു ചെ​യ്യു​ക​യാ​ണ്. ഇ​ന്ത്യാ സ​ഖ്യം കേ​വ​ലം 40 സീ​റ്റി​ലേ​ക്കൊ​തു​ങ്ങി.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ക​ട​ന്നു​ക​യ​റി​യാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്. അ​ൻ​ഗ പ്ര​ദേ​ശി​ൽ ആ​കെ​യു​ള്ള 27 സീ​റ്റി​ൽ മ​ഹാ​ഖ​ഡ്ബ​ന്ധ​ൻ അ​ഞ്ച് സീ​റ്റി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ഇ​വി​ടെ എ​ൻ​ഡി​എ 22 സീ​റ്റി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

ബോ​ഡ്പൂ​ർ മേ​ഖ​ല​യി​ൽ ആ​കെ​യു​ള്ള 46 സീ​റ്റു​ക​ളി​ൽ എ​ൻ​ഡി​എ 26 സീ​റ്റി​ലും ഇ​ന്ത്യാ സ​ഖ്യം 16 സീ​റ്റി​ലാ​ണ് ലീ​ഡു​ചെ​യ്യു​ന്ന​ത്. മ​ഗ​ധ് മേ​ഖ​ല​യി​ലെ ആ​കെ​യു​ള്ള 47 സീ​റ്റു​ക​ളി​ൽ 31 എ​ണ്ണ​ത്തി​ൽ മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ് എ​ൻ​ഡി​എ.

മ​ഗ​ധ് മേ​ഖ​ല​യി​ൽ മ​ഹാ​ഖ​ഡ്ബ​ന്ധ​ൻ 16 സീ​റ്റി​ലാ​ണ് മു​ന്നേ​റു​ന്ന​ത്. ആ​കെ 50 സീ​റ്റു​ക​ളു​ള്ള മി​ട്ടാ​ഞ്ച​ലി​ൽ എ​ൻ​ഡി​എ മു​ന്നേ​റ്റം. 35 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ സ​ഖ്യം മു​ന്നേ​റു​ന്ന​ത്. നി​ല​വി​ൽ 15 സീ​റ്റി​ലാ​ണ് മ​ഹാ​ഖ​ഡ്ബ​ന്ധ​ൻ ഇ​വി​ടെ മു​ന്നേ​റു​ന്ന​ത്.

 

National

ബി​ഹാ​റി​ന്‍റെ 'നി​ധി'; നി​തീ​ഷ് കു​മാ​റി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ അ​ഥ​വാ വി​ജ​യ​ത്തി​ലേ​യ്ക്കു​ള്ള വ​ഴി​ക​ൾ

പാ​റ്റ്ന: പ​ട​ത്ത​ല​വ​നാ​യി മു​ന്നി​ൽ നി​ന്ന നി​തീ​ഷ് കു​മാ​റി​ന്‍റെ ത​ന്ത്ര​ങ്ങ​ളാ​ണ് ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സം​ഖ്യ​ത്തി​ന് കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തെ മ​റി​ക​ട​ക്കാ​ൻ നി​സാ​ര​മാ​യി സാ​ധി​ച്ച​ത്. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി ജെ​ഡി​യു മാ​റി​യ​തി​ന് പി​ന്നി​ലും നി​തീ​ഷ് കു​മാ​ർ എ​ന്ന എ​ഴു​പ​ത്തി​നാ​ലു​കാ​ര​ന്‍റെ രാ​ഷ്ട്രീ​യ ത​ന്ത്ര​ങ്ങ​ളാ​ണ്.

ബി​ഹാ​റി​ലെ വി​ക​സ​നം ഊ​ന്നി​യാ​ണ് എ​ൻ​ഡി​എ പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങിയ​ത്. വാ​ണി​ജ്യ-​വ്യാ​പാ​ര രം​ഗ​ത്തും അ​ടി​സ്ഥാ​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലും ബി​ഹാ​റി​ലു​ണ്ടാ​യ വി​ക​സ​ന​മാ​ണ് അ​വ​ർ എ​ടു​ത്തു​പ​റ​ഞ്ഞ​ത്.

നി​തീ​ഷ് കു​മാ​റി‍​ന്‍റെ 20 വ​ര്‍​ഷ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളും സ്ത്രീ​വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ലും ദ​ളി​ത​ര്‍​ക്കി​ട​യി​ലു​മു​ള്ള സ്വാ​ധീ​ന​വും വോ​ട്ടാ​യി മാ​റു​മെ​ന്ന് പ്ര​ച​ര​ണ​സ​മ​യം മു​ത​ലേ ഭ​ര​ണ​പ​ക്ഷ​ത്തി​ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു.

അ​തി​ൽ പ്ര​ധാ​ന​മാ​യും സ്ത്രീ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​യ്ക്കെ​ത്തി​യ പ​തി​നാ​യി​രം രൂ​പ​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​ണ് മ​ഹി​ളാ റോ​സ്ഗാ​ര്‍ യോ​ജ​ന പ്ര​കാ​രം സ്ത്രീ​ക​ള്‍​ക്ക് പ​തി​നാ​യി​രം രൂ​പ വീ​തം ന​ല്‍​കി​ക്കൊ​ണ്ട് നി​തീ​ഷ് കു​മാ​ർ ഇ​തി​ന് തു​ട​ക്ക​മി​ട്ട​ത്.

സം​സ്ഥാ​ന​ത്തെ 1.25 കോ​ടി സ്ത്രീ​ക​ള്‍​ക്ക് ഈ തു​ക വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞെ​ന്നാണ് സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​ത് ദാ​രി​ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലു​ള്ള​വ​രെ​യും സ്വാ​ധീ​നി​ച്ചു​വെ​ന്ന് വ്യ​ക്ത​മാ​ണ്.

ഇ​തി​ന് ബ​ദ​ലാ​യി ത​ങ്ങ​ള്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ എ​ല്ലാ വ​ര്‍​ഷ​വും ജ​നു​വ​രി 14-ന് ​മു​പ്പ​തി​നാ​യി​രം രൂ​പ വീ​തം ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​ന​മാ​യി​രു​ന്നു ഇ​ന്ത്യാ ​സ​ഖ്യം ന​ല്‍​കി​യ​ത്. എ​ന്നാ​ൽ അ​തൊ​ന്നും ഏ​റ്റി​ല്ല എ​ന്നു​വേ​ണം പ​റ​യാ​ൻ..

തൊ​ഴി​ലി​ല്ലാ​യ്മ​യും പി​ന്നോ​ക്ക​മേ​ഖ​ല​ക​ളി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​വ​ഗ​ണ​ന​ക​ളു​മെ​ല്ലാം ഇ​ന്ത്യാ സ​ഖ്യം പ്ര​ച​ര​ണ​വി​ഷ​യ​ങ്ങ​ളാ​ക്കി. നി​തീ​ഷ് കു​മാ​ർ കി​ള​വ​നാ​യെ​ന്നും അ​ദ്ദേ​ഹം മാ​റി ഇ​നി യു​വ​ത്വ​മാ​ണ് ബി​ഹാ​റി​നെ ന​യി​ക്കേ​ണ്ട​തെ​ന്ന ത​ന്ത്ര​വു​മാ​യി​ട്ടാ​യി​രു​ന്നു ആ​ർ​ജെ​ഡി​യു​ടെ വ​ര​വ്. എ​ന്നാ​ൽ ഇ​തൊ​ന്നും കാ​ര്യ​മാ​യി യു​വ​ത​ല​മു​റ​യെ സ്വാ​ധീ​നി​ച്ചി​ല്ല.

20 വ​ർ​ഷ​ത്തെ തു​ട​ർ​ഭ​ര​ണ​വും അ​ഴി​മ​തി​ര​ഹി​ത​മാ​യ പ്ര​തി​ച്ഛാ​യ​യ്ക്കും മ​ങ്ങ​ലേ​ൽ​ക്കി​ല്ലെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തോ​ടെ നി​തീ​ഷ് കു​മാ​ർ ക​ച്ച​മു​റു​ക്കി​യി​റ​ങ്ങി​യ​പ്പോ​ൾ അ​വി​ടെ വി​ജ​യി​ച്ച​ത് സ്ത്രീ ​വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലും ദ​ളി​ത​ർ​ക്കി​ട​യി​ലു​മു​ള്ള സ്വാ​ധീ​ന​മാ​ണ്.

15 വ​ർ​ഷം മു​ൻ​പു​ണ്ടാ​യി​രു​ന്ന ബി​ഹാ​റാ​ണോ ഇ​പ്പോ​ഴു​ള്ള ബി​ഹാ​ർ എ​ന്നു ചോ​ദി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു നി​തീ​ഷി​ന്‍റെ പ്ര​ചാ​ര​ണം. 2005ൽ ​അ​ധി​കാ​ര​ത്തി​ലേ​റി​യ നി​തീ​ഷ് ക്ര​മ​സ​മാ​ധാ​ന​ത്തി​ലാ​ണ് ആ​ദ്യ​ത്തെ അ​ഞ്ചു​വ​ർ​ഷം ശ്ര​ദ്ധ​യൂ​ന്നി​യ​ത്.

മ​ദ്യ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ്ത്രീ​ക​ൾ​ക്കി​ട​യി​ലു​ള്ള വി​ശ്വാ​സം നേ​ടി​യെ​ടു​ക്കാ​നും നി​തീ​ഷി​ന് ക​ഴി​ഞ്ഞു​വെ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. നി​തി​ഷ് അ​ഴി​മ​തി​ക്കാ​ര​ന​ല്ലെ​ന്നും അ​യാ​ൾ ഒ​ന്നും മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ബി​ഹാ​റി​ലെ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും പ​റ​ഞ്ഞ​ത്.

1990 മു​ത​ല്‍ 2005 വ​രെ നീ​ണ്ട ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ഭ​ര​ണ​കാ​ല​ത്തെ ജം​ഗി​ള്‍ രാ​ജ് എ​ന്നോ​ര്‍​മി​പ്പി​ച്ചാ​ണ് ന​രേ​ന്ദ്ര​മോ​ദി​യും നി​തീ​ഷും പ്ര​ച​ര​ണ വേ​ദി​ക​ളെ സ​മീ​പി​ച്ച​ത്.

എതി​രാ​ളി​ക​ൾ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി നി​തി​ഷി​നെ ത​ള​ർ​ത്താ​ൻ നോ​ക്കി​യെ​ങ്കി​ലും 84 റാ​ലി​ക​ളി​ൽ പ​ങ്കെ​ടു​ത്ത് അ​ദ്ദേ​ഹം അ​തി​ന് മ​റു​പ​ടി ന​ൽ​കി.

വി​ക​സ​ന​ത്തി​ന്‍റെ പു​തി​യ പാ​ത തു​റ​ന്നാ​ണ് നി​തീ​ഷ് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ക​യ​റി​ക്കൂ​ടി​യ​ത്. വീ​ടു​ക​ളി​ലേ​യ്ക്കു​ള്ള വൈ​ദ്യു​തി, റോ​ഡു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നും നി​തീ​ഷി​നാ​യി. അതേസമയം തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ ഇ​തു​വ​രെ​യും നി​തി​ഷാ​നി​യി​ല്ലെ​ന്ന് ആ​രോ​പ​ണം ഒ​രു വ​ശ​ത്ത് ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​തൊ​ന്നും ബാ​ധി​ച്ചി​ല്ല എ​ന്നു വേ​ണം പ​റ​യാ​ൻ.

National

അ​ലി​ന​ഗ​റി​ൽ‌ മു​ന്നേ​റ്റം തു​ട​ർ​ന്ന് ഗാ​യി​ക മൈ​ഥി​ലി താ​ക്കൂ​ർ

പ​റ്റ്ന: ബി​ഹാ​റി​ൽ അ​ലി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ മു​ന്നേ​റ്റം തു​ട​ർ​ന്ന് ഗാ​യി​ക​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ മൈ​ഥി​ലി താ​ക്കൂ​ർ. 25കാ​രി​യാ​യ മൈ​ഥി​ലി​യു​ടേ​ത് ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​മാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് ഒ​രു മാ​സം മു​മ്പാ​യി​രു​ന്നു മൈ​ഥി​ലി താ​ക്കൂ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സം​ഗ​ങ്ങ​ൾ കേ​ട്ട് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് താ​ൻ രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യ​തെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ മൈ​ഥി​ലി പ​റ​ഞ്ഞി​രു​ന്ന​ത്.

ജ​യി​ച്ചാ​ലും തോ​റ്റാ​ലും ഞാ​ൻ ബി​ഹാ​റി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് മൈ​ഥി​ലി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വോ​ട്ടെ​ണ്ണ​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ പി​ന്നി​ടു​മ്പോ​ള്‍ എ​ൻ​ഡി​എ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. 193 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​രം​ഗം; നി​തീ​ഷ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​ക്ക്

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ വി​ജ​യം ഉ​റ​പ്പി​ച്ചു. നി​ല​വി​ൽ എ​ൻ​ഡി​എ സ​ഖ്യം 190 സീ​റ്റി​ലും ഇ​ന്ത്യാ സ​ഖ്യം 50 സീ​റ്റി​ലും മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്. എ​ൻ​ഡി​എ സ​ഖ്യ​ത്തി​ൽ ജെ​ഡി​യു വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി 74 സീ​റ്റു​ക​ളി​ൽ മു​ന്നേ​റു​ക​യാ​ണ്. ബി​ജെ​പി 72 സീ​റ്റു​ക​ളി​ലും ലീ​ഡു​ചെ​യ്യു​ക​യാ​ണ്.

വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ടം മു​ത​ൽ എ​ൻ​ഡി​എ മു​ന്നേ​റ്റ​മാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു സ​ഖ്യ​ങ്ങ​ളും ഒ​പ്പ​ത്തി​നൊ​പ്പം വ​ന്നെ​ങ്കി​ലും ജെ​ഡി​യു​വി​ന്‍റെ തേ​രി​ലേ​റി എ​ൻ​ഡി​എ കു​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യാ സ​ഖ്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നും ഇ​ട​തു​പ​ക്ഷ​ത്തി​നും ഒ​രു ച​ല​ന​വു​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ക​ഴി​ഞ്ഞ ത​വ​ണ അ​ഞ്ചു സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എം ഒ​രു സീ​റ്റി​ൽ മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്. ത​ങ്ങ​ൾ ക​റു​ത്ത കു​തി​ര​ക​ളാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് മ​ത്സ​ര​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​ക്ക് തു​ട​ക്ക​ത്തി​ൽ ചി​ല മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും അ​ത് നി​ല​നി​ർ​ത്താ​ൻ അ​വ​ർ​ക്കാ​യി​ല്ല.

സീ​മ​ഞ്ച​ൽ മേ​ഖ​ല​യി​ൽ ആ​കെ​യു​ള്ള 24 സീ​റ്റി​ൽ 15 ഇ​ട​ത്ത് എ​ൻ​ഡി​എ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ഇ​ന്ത്യാ സ​ഖ്യം എ​ട്ടി​ട​ത്താ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. 49 സീ​റ്റു​ക​ളു​ള്ള തി​ർ​ഹ​ട്ട് മേ​ഖ​ല​യി​ൽ 37 സീ​റ്റി​ലാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്. ഇ​വി​ടെ മ​ഹാ​ഖ​ഡ്ബ​ന്ധ​ന് 12 സീ​റ്റി​ൽ മാ​ത്ര​മാ​ണ് ലീ​ഡു​ള്ള​ത്.

നി​തീ​ഷ് കു​മാ​ർ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ബി​ഹാ​ർ മ​ന്ത്രി അ​ശോ​ക് ചൗ​ധ​രി പ​റ​ഞ്ഞു. നി​തീ​ഷ് കു​മാ​റി​നെ മാ​റ്റി​നി​ർ​ത്തി​യ​വ​ർ​ക്ക് ഇ​പ്പോ​ൾ നി​തീ​ഷ് കു​മാ​ർ എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

 

 

National

വാ​രാ​ണ​സി​യി​ൽ തു​ട​ക്ക​ത്തി​ൽ മോ​ദി​യും പി​ന്നി​ലാ​യി​രു​ന്ന​ല്ലോ; മ​ഹാ​സ​ഖ്യം തി​രി​ച്ചു​വ​രും: ബി​ഹാ​ർ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ

പാ​റ്റ്ന: സം​സ്ഥാ​ന​ത്ത് മ​ഹാ​സ​ഖ്യം തി​രി​ച്ചു​വ​രു​മെ​ന്ന് ബി​ഹാ​ർ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജേ​ഷ് കു​മാ​ർ. എ​ൻ​ഡി​എ​യു​ടെ ലീ​ഡ് താ​ത്ക്കാ​ലി​കം മാ​ത്ര​മാ​ണെ​ന്നും രാ​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

"ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​പ്പോ​ൾ തു​ട​ക്ക​ത്തി​ൽ വാ​രാ​ണ​സി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പി​ന്നി​ലാ​യി​രു​ന്ന​ല്ലോ. എ​ന്നി​ട്ട് അ​ന്തി​മ ഫ​ലം വ​ന്ന​പ്പോ​ൾ മോ​ദി ത​ന്നെ​യ​ല്ലെ ജ​യി​ച്ച​ത്. അ​തി​നാ​ൽ ത​ന്നെ കാ​ത്തി​രി​ക്കാം.'-​രാ​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ എ​ൻ​ഡി​എ മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. 161 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്. മ​ഹാ​സ​ഖ്യം 68 സീ​റ്റി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ പ​ട​യോ​ട്ടം; ത​ക​ർ​ന്ന​ടി​ഞ്ഞ് ഇ​ട​തു​പാ​ർ​ട്ടി​ക​ൾ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ആ​ദ്യ മ​ണി​ക്കൂ​ർ പി​ന്നി‌​ടു​മ്പോ​ൾ എ​ൻ​ഡി​എ ബ​ഹു​ദൂ​രം മു​ന്നി​ൽ. നി​ല​വി​ലെ സൂ​ച​ന​പ്ര​കാ​രം എ​ൻ​ഡി​എ 160 സീ​റ്റി​ലും ഇ​ന്ത്യാ സ​ഖ്യം 60 സീ​റ്റി​ലും മു​ന്നേ​റ്റം ന​ട​ത്തു​ക​യാ​ണ്.

മ​ഹാ​സ​ഖ്യ​ത്തി​ൽ ആ​ർ​ജെ​ഡി മാ​ത്ര​മാ​ണ് പി​ടി​ച്ചു നി​ൽ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സും ഇ​ട​തു​പാ​ർ​ട്ടി​ക​ളും പി​ന്നോ​ട്ടു പോ​യ​താ​ണ് അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. നി​ല​വി​ൽ ഇ​ട​തു​പാ​ർ​ട്ടി​ക​ൾ​ക്ക് ര​ണ്ടു സീ​റ്റി​ൽ മാ​ത്ര​മാ​ണ് മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ഇ‌​ട​തു പ​ക്ഷ​ത്തി​ന് 12 സീ​റ്റി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു.

29 സീ​റ്റി​ൽ മ​ത്സ​രി​ച്ച ചി​രാ​ഗ് പാ​സ്വാ​ന്‍റെ പാ​ർ​ട്ടി ഒ​രു സീ​റ്റി​ൽ മാ​ത്ര​മാ​ണ് മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ബി​ജെ​പി​യും ജെ​ഡി​യും പാ​ലം​വ​ലി​ച്ച​താ​ണെ​ന്ന ആ​ക്ഷേ​പം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്നു​ണ്ട്. നി​തീ​ഷ് കു​മാ​റും ചി​രാ​ഗ് പാ​സ്വാ​നും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​ഡി​യു​വി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളെ ചി​രാ​ഗ് പാ​സ്വാ​ൻ തെ​ര​ഞ്ഞു​പി‌​ടി​ച്ചു പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

 

 

National

അ​ഞ്ചു​ല​ക്ഷം ര​സ​ഗു​ള​ക​ൾ, 500 കി​ലോ ല​ഡ്ഡു; വി​ജ​യം ഉ​റ​പ്പി​ക്കു​ന്ന​തി​ന് മു​ന്നേ ആ​ഘോ​ഷ​ത്തി​നാ​യി ഒ​രു​ങ്ങി എ​ൻ​ഡി​എ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പൂ​ർ​ത്തി​യാ​കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ത​യ്യാ​റാ​ക്കി എ​ൻ​ഡി​എ സ​ഖ്യം. വോ​ട്ടെ​ണ്ണ​ലു​ക​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ൾ മൊ​കാ​മ​യി​ൽ നി​ന്നും ജെ​ഡി​യു​വി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന അ​ന​ന്ത് സിം​ഗി​ന്‍റെ പാ​റ്റ്നയി​ലെ വീ​ട്ടി​ൽ ല​ഡ്ഡു​വും ര​സ​ഗു​ള​ക​ളും ത​യ്യാ​റാ​യി ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

അ​ന​ന്ത് സിം​ഗി​ന്‍റെ വീ​ട്ടി​ൽ 10,000 ലി​റ്റ​ർ പാ​ലാ​ണ് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു​ല​ക്ഷം ഗു​ലാ​ബ് ജാ​മു​നു​ക​ളും അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം ര​സ​ഗു​ള​ക​ളും ത​യ്യാ​റാ​കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ൻ​പ​തി​നാ​യി​രം പേ​ർ​ക്ക് വി​രു​ന്ന് ന​ൽ​കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​മാ​ണ് അ​ന​ന്ത് സിം​ഗി​ന്‍റെ വീ​ട്ടി​ൽ ന​ട​ക്കു​ന്ന​ത്.

ബി​ജെ​പി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കൃ​ഷ്ണ സിം​ഗ് ക​ല്ലു 500 കി​ലോ​ഗ്രാം ല​ഡു​വി​ന് ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും നി​തീ​ഷ് കു​മാ​റി​ന്‍റെ​യും വ​ലി​യ ചി​ത്ര​ങ്ങ​ൾ മു​ന്നി​ൽ വ​ച്ചാ​ണ് ല​ഡു ത​യ്യാ​റാ​ക്കു​ന്ന​ത്.

നാ​ൽ​പ്പ​ത്തി​യെ​ട്ട് മി​ഠാ​യി നി​ർ​മാ​താ​ക്ക​ൾ പ​ല​ത​രം മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. വ​ലി​യ വി​രു​ന്നി​നു​ള്ള ഒ​രു​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

 

National

ആ​ർ​ജെ​ഡി കു​തി​ക്കു​ന്നു; കോ​ൺ​ഗ്ര​സ് കി​ത​യ്ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ണ്ണ​ലി​ൽ കോ​ൺ​ഗ്ര​സ് ‌‌കി​ത​യ്ക്കു​ന്നു. നി​ല​വി​ലെ സൂ​ച​ന​ക​ൾ പ്ര​കാ​രം കോ​ൺ​ഗ്ര​സി​ന് ഏ​ഴു സീ​റ്റി​ൽ മാ​ത്ര​മാ​ണ് മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​യു​ന്ന​ത്.

സീ​മാ​ഞ്ച​ൽ മേ​ഖ​ല​യി​ലാ​ണ് കോ​ൺ​ഗ്ര​സ് പി​ടി​ച്ചു നി​ൽ​ക്കു​ന്ന​ത്. ആ​ർ​ജെ​ഡി​യു​ടെ തോ​ളി​ലേ​റി​യാ​ണ് കോ​ൺ​ഗ്ര​സ് മ​ത്സ​ര​രം​ഗ​ത്തേ​ക്കു​വ​ന്നെ​ങ്കി​ലും അ​വ​രു​ടെ പ​ല മു​തി​ർ​ന്ന നേ​താ​ക്ക​ളും പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ 70 സീ​റ്റി​ൽ മ​ത്സ​രി​ച്ചി​രു​ന്ന കോ​ൺ​ഗ്ര​സി​ന് 19 സീ​റ്റി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ച്ച​ത്.

അ​തി​നാ​ൽ ത​ന്നെ ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സി​ന്‍റെ സീ​റ്റു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ​പ്ര​ചാ​ര​ണ രം​ഗ​ത്ത് രാ​ഹു​ൽ ഗാ​ന്ധി​യും തേ​ജ്വ​സി യാ​ദ​വും സ​ജീ​വ​മാ​യി​രു​ന്നെ​ങ്കി​ലും മു​ന്നേ​റ്റം ന​ട​ത്താ​ൻ അ​വ​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. നി​ല​വി​ൽ ആ​ർ​ജെ​ഡി 51 സീ​റ്റി​ൽ മു​ന്നേ​റു​ക​യാ​ണ്. ലീ​ഡ് നി​ല​യി​ൽ എ​ൻ​ഡി​എ കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ലെ​ത്തി. 

ജെ​ഡി​യു​വി​നെ പി​ന്നി​ലാ​ക്കി എ​ൻ​ഡി​എ​യി​ലെ പ്ര​ധാ​ന​ക​ക്ഷി​യാ​യി ബി​ജെ​പി മാ​റു​ന്ന ചി​ത്ര​മ​ണ് ബി​ഹാ​റി​ൽ വീ​ണ്ടും തെ​ളി​യു​ന്ന​ത്. അ​ലി​ന​ഗ​റി​ൽ ബി​ജെ​പി​യു​ടെ മൈ​ഥി​ലി ഠാ​ക്കൂ​ർ മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​ണ്.
 
 

National

ആഹ്ലാദപ്രകടനങ്ങൾ പാ​ടി​ല്ല; പാ​റ്റ്ന​യി​ൽ നി​രോ​ധ​ന​ജ്ഞ പ്ര​ഖ്യാ​പി​ച്ചു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് ശേ​ഷം ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി പാ​റ്റ്ന​യി​ൽ നി​രോ​ധ​ന​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. നി​ര​ത്തു​ക​ൾ കൈ​യേ​റി​യു​ള്ള എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.

16 വ​രെ പാ​റ്റ്ന ന​ഗ​ര​ത്തി​ൽ നി​രോ​ധ​ന​ജ്ഞ തു​ട​രു​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ന്ന​ത്. പ​ത്തോ​ടെ ട്രെ​ൻ​ഡ് വ്യ​ക്ത​മാ​കും.

പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്ത് മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ എ​ൻ​ഡി​എ ഭ​ര​ണം തു​ട​രു​മെ​ന്നാ​ണ്.

National

നി​തീ​ഷ് വീ​ഴു​മോ... തേ​ജ​സ്വി വാ​ഴു​മോ; വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. 46 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ സൂ​ച​ന​ക​ൾ 8.30 മു​ത​ൽ ല​ഭ്യ​മാ​കും. ഒ​രു​റൗ​ണ്ടി​ൽ 14 ഇ​വി​എ​മ്മു​ക​ൾ എ​ന്ന​ക​ണ​ക്കി​ലാ​ണ് എ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

നി​തീ​ഷ് കു​മാ​റി​ന്‍റെ ജെ​ഡി​യു​വു​വി​ന്‍റെ​യും ബി​ജെ​പി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ​യും തേ​ജ​സ്വി യാ​ദ​വി​ന്‍റെ ആ​ർ​ജെ​ഡി​യും കോ​ൺ​ഗ്ര​സും ന​യി​ക്കു​ന്ന ഇ​ന്ത്യാ മു​ന്ന​ണി​യും ത​മ്മി​ലാ​ണ് പ്ര​ധാ​ന പോ​രാ​ട്ടം.

243 അം​ഗ നി​യ​മ​സ​ഭ​യി​ൽ 122 സീ​റ്റാ​ണ് കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ എ​ട്ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വും ഇ​ന്ന​റി​യാം.

 

National

ബി​ഹാ​റി​ൽ ഫോ​ട്ടോ​ഫി​നി​ഷ് പ്ര​വ​ചി​ച്ച് ആ​ക്‌​സി​സ് മൈ ​ഇ​ന്ത്യ എ​ക്‌​സി​റ്റ് പോ​ള്‍

ന്യൂ​ഡ​ല്‍​ഹി: ബി​ഹാ​ര്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഫോ​ട്ടോ​ഫി​നി​ഷ് പ്ര​വ​ചി​ച്ച് പു​തി​യ ​എ​ക്‌​സി​റ്റ്‌​പോ​ള്‍ ഫ​ലം. ബു​ധ​നാ​ഴ്ച പു​റ​ത്തു​വ​ന്ന ആ​ക്‌​സി​സ് മൈ ​ഇ​ന്ത്യ എ​ക്‌​സി​റ്റ്‌​പോ​ള്‍ ഫ​ല​ത്തി​ലാ​ണ് ബി​ഹാ​റി​ല്‍ ഫോ​ട്ടോ​ഫി​നി​ഷാ​കു​മെ​ന്ന് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ഹാ​റി​ല്‍ എ​ന്‍​ഡി​എ 121 മു​ത​ല്‍ 141 വ​രെ സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്നാ​ണ് ആ​ക്‌​സി​സ് മൈ ​ഇ​ന്ത്യ​യു​ടെ എ​ക്‌​സി​റ്റ്‌​പോ​ള്‍ ഫ​ലം. മ​ഹാ​സ​ഖ്യ​ത്തി​ന് 98 മു​ത​ല്‍ 118 വ​രെ സീ​റ്റു​ക​ളും ആ​ക്‌​സി​സ് മൈ ​ഇ​ന്ത്യ പ്ര​വ​ചി​ക്കു​ന്നു. പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജ​ന്‍ സു​രാ​ജ് പാ​ര്‍​ട്ടി​ക്ക് പ​ര​മാ​വ​ധി ഒ​രു​സീ​റ്റ് മാ​ത്ര​മാ​ണ് എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ലം പ്ര​വ​ചി​ക്കു​ന്ന​ത്.

ആ​കെ വോ​ട്ടു​വി​ഹി​ത​ത്തി​ല്‍ എ​ന്‍​ഡി​എ​യ്ക്ക് ഇ​ത്ത​വ​ണ 43 ശ​ത​മാ​നം വോ​ട്ട് ല​ഭി​ക്കു​മെ​ന്നാ​ണ് ആ​ക്‌​സി​സ് മൈ ​ഇ​ന്ത്യ​യു​ടെ പ്ര​വ​ച​നം. മ​ഹാ​സ​ഖ്യ​ത്തി​ന് 41 ശ​ത​മാ​നം വോ​ട്ടു​വി​ഹി​തം ല​ഭി​ക്കു​മെ​ന്നും എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ത്തി​ല്‍ പ​റ​യു​ന്നു.

243 സീ​റ്റു​ക​ളു​ള്ള ബി​ഹാ​ര്‍ നി​യ​മ​സ​ഭ​യി​ല്‍ 122 സീ​റ്റു​ക​ള്‍ നേ​ടി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്ക​രി​ക്കാം. ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്ന വി​വി​ധ എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ളെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ​യ്ക്ക് മു​ന്‍​തൂ​ക്കം പ്ര​വ​ചി​ച്ചി​രു​ന്നു.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് വി​ജ​യ​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം; 501 കി​ലോ ല​ഡു ത​യാ​റാ​ക്കി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ ആ​യി​രി​ക്കും വി​ജ​യി​ക്കു​ക​യെ​ന്ന എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ആ​ഘോ​ഷ​ത്തി​ന് ത​യാ​റെ​ടു​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ. വെ​ള്ളി​യാ​ഴ്ച​ത്തേ​യ്ക്ക് വേ​ണ്ടി 501 കി​ലോ ല​ഡു​വാ​ണ് പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

പാ​റ്റ്ന​യി​ൽ ഒ​ത്തു​ച്ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​രാ​ണ് ല​ഡു ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും ഇ​ത്ത​വ​ണ എ​ൻ​ഡി​എ വി​ജ​യി​ക്കു​ക​യെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. എ​ക്സി​റ്റ് പോ​ളു​ക​ൾ അ​ത് ത​ന്നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഭ​ര​ണ തു​ട​ർ​ച്ച​യ്ക്ക് വേ​ണ്ടി വോ​ട്ട് ചെ​യ്ത ജ​ന​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച ല​ഡു വി​ത​ര​ണം ചെ​യ്യു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ജെ​ഡി-​യു​വി​ന്‍റെ പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷ​ത്തി​നു​ള്ള ഒ​രു​ക്ക​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ വ​ന്ന​തി​ന് ശേ​ഷം എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​രെ​ല്ലാം ആ​വേ​ശ​ത്തി​ലാ​ണ്. എ​ന്നാ​ൽ എ​ക്സി​റ്റ് പോ​ളു​ക​ളെ ത​ള്ളു​ക​യാ​ണ് മ​ഹാ​സ​ഖ്യം. ശ​രി​ക്കു​ള്ള ഫ​ലം വെ​ള്ളി​യാ​ഴ്ച മാ​ത്ര​മാ​ണ് പു​റ​ത്തു​വ​രു​ക​യെ​ന്നു​മാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ലെ നേ​താ​ക്ക​ൾ പ​റ​ഞ്ഞ​ത്.

ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 66.91% പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബി​ഹാ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണി​ത്.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ണ്ണ​ൽ വെ​ള്ളി​യാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

പാ​റ്റ്ന: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ ബി​ഹാ​റി​ൽ വെ​ള്ളി​യാ​ഴ്ച വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും. 46 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. രാ​വി​ലെ എ​ട്ട് മു​ത​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ.

വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ക്കു​ന്ന​തെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. എ​ല്ലാ​യി​ട​ത്തും സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 66.91% പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബി​ഹാ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണി​ത്.

 

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ജ​ൻ സു​രാ​ജ് പാ​ർ​ട്ടി ഒ​രു സീ​റ്റി​ലും വി​ജ​യി​ക്കി​ല്ലെ​ന്ന് ഗു​രു പ്ര​കാ​ശ് പാ​സ്വാ​ൻ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മസ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി ഒ​രു സീ​റ്റി​ലും വി​ജ​യി​ക്കി​ല്ലെ​ന്ന് ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് ഗു​രു പ്ര​കാ​ശ് പാ​സ്വാ​ൻ. എ​ൻ​ഡി​എ ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ തു​ട​രേ​ണ്ട​തു​ണ്ട്. അ​തി​നാ​ൽ എ​ൻ​ഡി​എ​യു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്.'-​ഗു​രു പ്ര​കാ​ശ് പാ​സ്വാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ പാ​ർ​ട്ടി സം​സ്ഥാ​ന​ത്ത് അ​പ്ര​സ​ക്ത​മാ​ണെ​ന്നും ഗു​രു​പ്ര​കാ​ശ് പ​റ​ഞ്ഞു. പ്ര​ശാ​ന്ത് പോ​ലും മ​ത്സ​രി​ക്കു​ന്നി​ല്ല പി​ന്നെ പാ​ർ​ട്ടി​യു​ടെ കാ​ര്യം പ​റ​യാ​നു​ണ്ടോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​വ​ർ​ക്ക് ഒ​രു സീ​റ്റ് കി​ട്ടി​യാ​ൽ പോ​ലും അ​ത്‌​ഭു​ത​മാ​ണെ​ന്നും ഗു​രു​പ്ര​കാ​ശ് പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. 66.91% പേ​രാ​ണ് ബി​ഹാ​റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മ​ഹാ​സ​ഖ്യ​ത്തി​നാ​ണ് വോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്; തേ​ജ​സ്വി മു​ഖ്യ​മ​ന്ത്രി ആ​കും: പ​പ്പു യാ​ദ​വ്

പാ​റ്റ്ന: ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്ന് കോ​ൺ​ഗ്ര​സ് എം​പി പ​പ്പു യാ​ദ​വ്. മി​ക​ച്ച ഭൂ​രീ​പ​ക്ഷ​ത്ത​ത്തി​ൽ ത​ന്നെ​യാ​യി​രി​ക്കും മ​ഹാ​സ​ഖ്യം വി​ജ​യി​ക്കു​ക​യെ​ന്നും പ​പ്പു യാ​ദ​വ് അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ ഒ​ന്നും വി​ജ​യി​ക്കാ​ൻ പോ​കു​ന്നി​ല്ല. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ‌ തെ​റ്റാ​ണ്. ശ​രി​യാ​യ ഫ​ലം വ​രു​മ്പോ​ൾ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും ജ​യി​ക്കു​ക. തേ​ജ​സ്വി യാ​ദ​വ് ത​ന്നെ മു​ഖ്യ​മ​ന്ത്രി ആ​കും.'-​പ​പ്പു യാ​ദ​വ് പ​റ​ഞ്ഞു.

എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ ജ​നം മ​ടു​ത്തു ക​ഴി​ഞ്ഞു​വെ​ന്നും പ​പ്പു പ​റ​ഞ്ഞു. നി​തീ​ഷ് കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ശേ​ഷം ബി​ജെ​പി മാ​റ്റി നി​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. 66.91% പേ​രാ​ണ് ബി​ഹാ​റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

എ​ൻ​ഡി​എ ത​ന്നെ വി​ജ​യി​ക്കും; എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ സൂ​ച​ന​യാ​ണ്: ചി​രാ​ഗ് പാ​സ്വാ​ൻ

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്ന് എ​ൽ​ജെ​പി-​രാം​വി​ലാ​സ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ചി​രാ​ഗ് പാ​സ്വാ​ൻ. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും എ​ൻ​ഡി​എ വി​ജ​യി​ക്കു​ക​യെ​ന്നും ചി​രാ​ഗ് അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മാ​ണ്. അ​വ​ർ എ​ൻ​ഡി​എ തു​ട​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. പോ​ളിം​ഗ് ഉ​യ​ർ​ന്ന​ത് പോ​ലും അ​തി​നാ​ലാ​ണ്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ സൂ​ച​ന​യാ​ണ്.'-​ചി​രാ​ഗ് പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. 66.91% പേ​രാ​ണ് ബി​ഹാ​റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ തെ​റ്റാ​ണ്; ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തും: അ​വ​ധേ​ശ് പ്ര​സാ​ദ്

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യം വ​ൻ​വി​ജ​യം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം​പി അ​വ​ധേ​ശ് പ്ര​സാ​ദ്. തേ​ജ​സ്വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ തെ​റ്റാ​ണ്. നേ​ര​ത്തേ​യും ബി​ഹാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ത് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്ക് എ​തി​രാ​ണ്. സ​ർ​ക്കാ​ർ മാ​റ​ണ​മെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.'- അ​വ​ദേ​ശ് പ്ര​സാ​ദ് പ​റ​ഞ്ഞു.

മ​ഹാ​സ​ഖ്യ​ത്തി​ന് കു​റ​ഞ്ഞ​ത് 175 സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നും അ​വ​ധേ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. 66.91% പേ​രാ​ണ് ബി​ഹാ​റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ്; വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ മു​ന്ന​ണി​ക​ൾ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 66.91% പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ആ​ദ്യ ഘ​ട്ട​ത്തി​ൽ 65.06 ശ​ത​മാ​നം പേ​രും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 68.76 ശ​ത​മാ​നം പേ​രു​മാ​ണ് വോ​ട്ട് ചെ​യ്ത​ത്. ബി​ഹാ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം ആ​ണി​ത്.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ത്തി​ഹാ​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 78.82 % പേ​രാ​ണ് അ​വി​ടെ വോ​ട്ട് ചെ​യ്ത​ത്. 78.13 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ കി​ഷ​ൻ​ഗ​ഞ്ച് ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 57.85 ശ​ത​മാ​നം ആ​ളു​ക​ൾ മാ​ത്രം വോ​ട്ട് ചെ​യ്ത ന​വാ​ഡ​യി​ല്ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

 

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മാ​ണ്; എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ അ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്: ഷാ​ന​വാ​സ് ഹു​സൈ​ൻ

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ബി​ജെ​പി നേ​താ​വ് ഷാ​ന​വാ​സ് ഹു​സൈ​ൻ‌. എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ച്ച​യ്ക്ക് വേ​ണ്ടി ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്ത് ക​ഴി​ഞ്ഞ​താ​യും ഷാ​ന​വാ​സ് പ​റ​ഞ്ഞു.

"ബി​ഹാ​റി​ൽ എ​ൻ​ഡി​എ ഭ​ര​ണം തു​ട​രും. ജ​നം എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മാ​ണ്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളും അ​ത് ത​ന്നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നും അ​നു​കൂ​ല​മാ​യാ​ണ് അ​വ​ർ വോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.'-​ഷാ​ന​വാ​സ് ഹു​സൈ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ന്ന് പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ച​ത്. ബി​ഹാ​റി​ൽ ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ട​പ്പ് ഇ​ന്നാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ഇ​ന്ന് ന​ട​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ 67.14% പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ന​ട​ന്ന ഒ​ന്നാം ഘ​ട്ട​ത്തി​ൽ 65.08 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

വെ​റും പ്ര​വ​ച​നം മാ​ത്രം; ഒ​രി​ക്ക​ലും ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ല: എ​ക്സി​റ്റ് പോ​ളു​ക​ളെ ത​ള്ളി താ​രി​ഖ് അ​ൻ​വ​ർ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യു​ടെ വി​ജ​യം പ്ര​വ​ചി​ച്ച എ​ക്സി​റ്റ് പോ​ളു​ക​ളെ ത​ള്ളി കോ​ൺ​ഗ്ര​സ് നേ​താ​വ് താ​രി​ഖ് അ​ൻ​വ​ർ എം​പി. എ​ക്സി​റ്റ് പോ​ളു​ക​ൾ ശ​രി​യാ​യി​രി​ക്കി​ല്ലെ​ന്നും മ​ഹാ​സ​ഖ്യ​ത്തി​ന് ത​ന്നെ​യാ​ണ് മു​ൻ​തൂ​ക്ക​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"എ​ക്സി​റ്റ് പോ​ളു​ക​ളെ വി​ശ്വ​സി​ക്കേ​ണ്ട​തി​ല്ല. അ​തൊ​ക്കെ വെ​റും പ്ര​വ​ച​നം മാ​ത്രം. ഒ​രി​ക്ക​ലും ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ല. മ​ഹാ​സ​ഖ്യം വ​ൻ വി​ജ​യം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തും.'-​താ​രി​ഖ് അ​ൻ​വ​ർ പ​റ​ഞ്ഞു.

ഇ​ന്ന് പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ച​ത്. ബി​ഹാ​റി​ൽ ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ട​പ്പ് ഇ​ന്നാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ഇ​ന്ന് ന​ട​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ 67.14% പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ന​ട​ന്ന ഒ​ന്നാം ഘ​ട്ട​ത്തി​ൽ 65.08 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്; എ​ക്സി​റ്റ് പോ​ളി​ൽ എ​ൻ​ഡി​എ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ൽ എ​ൻ​ഡി​എ​യ്ക്ക് മു​ന്നേ​റ്റം. പീ​പ്പി​ൾ​സ് പ​ൾ​സി​ന്‍റെ എ​ക്സി​റ്റ് പോ​ളി​ൽ 133 -159 സീ​റ്റു​ക​ൾ എ​ൻ​ഡി​എ നേ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഇ​ന്ത്യാ സ​ഖ്യം 75-101 സീ​റ്റു​ക​ൾ നേ​ടും. മ​റ്റു​ള്ള​വ​ർ ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ സീ​റ്റ് നേ​ടും.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് 32% ജ​ന​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​ന്ന​ത് തേ​ജ​സ്വി യാ​ദ​വി​നെ​യാ​ണെ​ന്നും സ​ർ​വേ​യി​ൽ പ​റ​യു​ന്നു.​ മാ​ട്രി​സ് സ​ർ​വേ പ്ര​കാ​രം എ​ൻ​ഡി​എ 147-167 സീ​റ്റു​ക​ൾ നേ​ടു​മെ​ന്നും ഇ​ന്ത്യാ സ​ഖ്യം 70-90 വ​രെ സീ​റ്റു​ക​ളും മ​റ്റു​ള്ള​വ​ർ 2-6 സീ​റ്റു​ക​ളും നേ​ടു​മെ​ന്നും പ്ര​വ​ചി​ക്കു​ന്നു.

ന്യൂ​സ് 18 മെ​ഗാ പോ​ൾ പ്ര​കാ​രം എ​ൻ​ഡി​എ 60 - 70 വ​രെ സീ​റ്റു​ക​ളും ഇ​ന്ത്യാ സ​ഖ്യം 45 - 55 വ​രെ സീ​റ്റു​ക​ളും നേ​ടു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്നു. ദൈ​നി​ക് ഭാ​സ്ക​റി​ന്‍റെ സ​ർ​വേ പ്ര​കാ​രം എ​ൻ​ഡി​എ145 -160, ഇ​ന്ത്യാ സ​ഖ്യം 73-91, മ​റ്റു​ള്ള​വ​ർ 5-10 സീ​റ്റു​ക​ൾ നേ​ടും.

പീ​പ്പി​ൾ​സ് ഇ​ൻ​സൈ​റ്റ് എ​ക്‌​സി​റ്റ്‌ പോ​ളി​ൽ എ​ൻ​ഡി​എ 133-148 സീ​റ്റു​ക​ൾ നേ​ടും. ഇ​ന്ത്യാ സ​ഖ്യ​ത്തി​ന് 87 മു​ത​ൽ 102 വ​രെ​യും ജ​ൻ സു​രാ​ജി​ന് പ​ര​മാ​വ​ധി ര​ണ്ടു സീ​റ്റും മ​റ്റു​ള്ള​വ​ർ​ക്ക് മൂ​ന്നു മു​ത​ൽ ആ​റു സീ​റ്റു​മാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്.

ടൈം​സ് നൗ-​ജെ​വി​സി സ​ർ​വേ പ്ര​കാ​രം എ​ൻ​ഡി​എ 135 മു​ത​ൽ 150 സീ​റ്റു​വ​രെ നേ​ടും. ഇ​ന്ത്യാ സ​ഖ്യം 88 മു​ത​ൽ 103 സീ​റ്റു​വ​രെ നേ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം. എ​ൻ​ഡി​എ​ക്ക് 130 മു​ത​ൽ 138 സീ​റ്റു​വ​രെ ല​ഭി​ക്കു​മെ​ന്നാ​ണ് ചാ​ണ​ക്യ സ്ട്രാ​റ്റ​ജീ​സ് പ്ര​വ​ച​നം.

ഇ​ന്ത്യാ സ​ഖ്യം 100 മു​ത​ൽ 108 സീ​റ്റു​വ​രെ നേ​ടു​മെ​ന്നും മ​റ്റു​ള്ള​വ​ർ മൂ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ സീ​റ്റ് നേ​ടു​മെ​ന്നും പ്ര​വ​ചി​ക്കു​ന്നു.

 

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോട്ടെടുപ്പ് അ​വ​സാ​നി​ച്ചു; പോ​ളിം​ഗ് 67.14%

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ചു. ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ‌ ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന ക​ണ​ക്ക് പ്ര​കാ​രം വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ 67.14 ആ​ണ് പോ​ളിം​ഗ് ശ​ത​മാ​നം.

കി​ഷ​ൻ​ഗ​ഞ്ച് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 76.26 പേ​രാ​ണ് അ​വി​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന​വാ​ഡ​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് (57.11)

20 ജി​ല്ല​ക​ളി​ലെ 122 മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 65.08 ശ​ത​മാ​നം പേ​രാ​ണ് വ്യാ​ഴാ​ഴ്ച വോ​ട്ട് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം ഘ​ട്ട​ത്തി​ലെ പോ​ളിം​ഗ് 60% ക​ട​ന്നു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് വ​രെ 60.40 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

കി​ഷ​ൻ​ഗ​ഞ്ച് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 66.10 പേ​രാ​ണ് അ​വി​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന​വാ​ഡി​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് (53.17%). വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

20 ജി​ല്ല​ക​ളി​ലെ 122 മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 65.08 ശ​ത​മാ​നം പേ​രാ​ണ് വ്യാ​ഴാ​ഴ്ച വോ​ട്ട് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

National

പോ​ളിം​ഗ് 70% ക​ട​ക്കും; എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും: സ​ഞ്ജ​യ് ജ​യ്സ്വാ​ൾ

പാ​റ്റ്ന: ബി​ഹാ​റി​ൽ ഇ​ത്ത​വ​ണ പോ​ളിം​ഗ് 70% ക​ട​ക്കു​മെ​ന്ന് ബി​ജെ​പി എം​പി സ​ഞ്ജ​യ് ജ​യ്സ്വാ​ൾ. സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എം​പി​യു​ടെ പ്ര​തി​ക​ര​ണം.

"മി​ക​ച്ച പോ​ളിം​ഗാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്. ഭ​ര​ണം തു​ട​രാ​നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം എ​ൻ‌​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​ണ്. 200 ല​ധി​കം സീ​റ്റു​ക​ൾ നേ​ടി എ​ൻ‌​ഡി​എ ത​ന്നെ ഭ​ര​ണം നി​ല​നി​ർ​ത്തും.'- സ​ഞ്ജ​യ് ജ​യ്സ്വാ​ൾ പ​റ​ഞ്ഞു.

ബി​ഹാ​റി​ൽ ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ 47.62 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ഒ​ന്നാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. 65.08 % പേ​രാ​ണ് അ​ന്ന് വോ​ട്ട് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബിഹാറിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്

പാ​​റ്റ്ന: ബി​​ഹാ​​ർ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ര​​ണ്ടാം ഘ​​ട്ടം ഇ​​ന്നു ന​​ട​​ക്കും. 122 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്നു വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കു​​ക.

വെ​​സ്റ്റ് ച​​ന്പാ​​ര​​ൻ, ഈ​​സ്റ്റ് ച​​ന്പാ​​ര​​ൻ, സീ​​താ​​മ​​ഡി, മ​​ധു​​ബ​​നി, സു​​പോ​​ൾ, ആ​​രാ​​രി​​യ, കി​​ഷ​​ൻ​​ഗ​​ഞ്ച് ജി​​ല്ല​​ക​​ളി​​ലെ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്നു വി​​ധി​​യെ​​ഴു​​ത്ത്.

ഒ​​ന്നാം ഘ​​ട്ട​​ത്തി​​ലേ​​തു​​പോ​​ലെ റി​​ക്കാ​​ർ​​ഡ് പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ. ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ 65 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും: ഹി​മ​ന്ത ബി​ശ്വ ശ​ർ​മ

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും എ​ൻ​ഡി​എ ഭ​ര​ണം നി​ല​നി​ർ​ത്തു​ക​യെ​ന്നും ഹി​മ​ന്ത പ​റ​ഞ്ഞു.

"ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ ത​ന്നെ തു​ട​ര​ണം. ജ​ന​ങ്ങ​ൾ​ക്കും അ​ത​റി​യാം. അ​തു​കൊ​ണ്ട് ത​ന്നെ അ​വ​ർ എ​ൻ​ഡി​എ​യെ വി​ജ​യി​പ്പി​ക്കും.'-​ഹി​മ​ന്ത അ​വ​കാ​ശ​പ്പെ​ട്ടു.

ബി​ഹാ​റി​ലെ ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് വ്യാ​ഴാ​ഴ്ച ന​ട​ന്നു. 65.08 ശ​ത​മാ​നം പേ​രാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ര​ണ്ടാം ഘ​ട്ടം. വോ​ട്ടെ​ണ്ണ​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

National

വി​വി​പാ​റ്റു​ക​ൾ ന​ടു​റോ​ഡി​ൽ; ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ‌‌

പാ​റ്റ്ന: വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ ന​ടു​റോ​ഡി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ‌‌. ബി​ഹാ​റി​ലെ സ​മ​സ്തി​പൂ​ർ ജി​ല്ല​യി​ലാ​ണ് വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ ന​ടു​റോ​ഡി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. അ​തേ​സ​മ​യം ഈ ​സ്ലി​പ്പു​ക​ൾ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​ത്തെ യ​ഥാ​ർ​ത്ഥ വോ​ട്ടെ​ടു​പ്പി​ന് മു​ൻ​പ് ന​ട​ത്തി​യ മോ​ക്ക് പോ​ളി​ൽ നി​ന്നു​ള്ള​താ​ണെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.

മോ​ക്ക് പോ​ളി​ന് ശേ​ഷം അ​ധി​ക​മു​ള്ള സ്ലി​പ്പു​ക​ൾ മു​റി​ച്ചു നീ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ചി​ല​ത് കീ​റി ന​ശി​പ്പി​ക്കാ​തെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും സ​മ​സ്തി​പൂ​ർ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് റോ​ഷ​ൻ കു​ശ്വാ​ഹ പ​റ​ഞ്ഞു.

ഇ​ത് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന സ്ലി​പ്പു​ക​ളാ​ണെ​ന്ന് ആ​ര്‍​ജെ​ഡി ആ​രോ​പി​ച്ചു. അ​ശ്ര​ദ്ധ​യു​ടെ പേ​രി​ൽ എ​ആ​ർ​ഒ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തെ​ന്നും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ജ്ഞാ​നേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

National

ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നുകൂ​ല​മാ​യ ത​രം​ഗം; എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും: മു​കേ​ഷ് സ​ഹാ​നി

പാ​റ്റ്ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യം വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് വി​കാ​ശീ​ൽ ഇ​ൻ​സാ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യു​മാ​യ മു​കേ​ഷ് സ​ഹാ​നി. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും തേ​ജ​സ്വി യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

"ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂല​മാ​യ ത​രം​ഗ​മാ​ണ്. ജ​ന​ങ്ങ​ൾ മാ​റ്റ​ത്തി​നാ​യി വോ​ട്ട് ചെ​യ്യു​ക​യാ​ണ്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ത​ന്നെ മ​ഹാ​സ​ഖ്യം 80 ല​ധി​കം സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കി ക​ഴി​ഞ്ഞു. എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും.'-​മു​കേ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​വ​ർ കു​റ​ച്ച് ദി​വ​സം കൂ​ടി സ്വ​പ്നം കാ​ണ​ട്ടെ. 14ന് ​ഫ​ലം വ​രു​ന്പോ​ൾ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും വി​ജ​യി​ക്കു​ക. അ​താ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.'- മു​കേ​ഷ് പ​റ​ഞ്ഞു.

ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ടം വ്യാ​ഴാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. 65.08 % പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു; ജ​ൻ സു​രാ​ജി​ന് ത​ന്നെ​യാ​ണ് മു​ൻ​തൂ​ക്കം: പ്ര​ശാ​ന്ത് കി​ഷോ​ർ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​ക്കാ​ണ് മു​ൻ​തൂ​ക്ക​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ. വ​ൻ മു​ന്നേ​റ്റ​മാ​യി​രി​ക്കും പാ​ർ​ട്ടി ന​ട​ത്തു​ക​യെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

"ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. അ​ത് പ​ക്ഷെ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂ​ല​മാ​യി​രി​ക്കി​ല്ല. ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് അ​വ​ർ​ക്ക് ഏ​റ്റ​വും ന​ല്ല​ത്. അ​വ​ർ അ​ത് ത​ന്നെ​യാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് സൂ​ച​ന. ഫ​ലം വ​രു​ന്പോ​ൾ ഏ​വ​രും ഞെ​ട്ടും.'-​പ്ര​ശാ​ന്ത് അ​വ​കാ​ശ​പ്പെ​ട്ടു.

മി​ക​ച്ച പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ത് ശു​ഭ​സൂ​ച​ന​യാ​ണെ​ന്നും പ്ര​ശാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ൻ​ഡി​എ​യ്ക്കും മ​ഹാ​സ​ഖ്യ​ത്തി​നും എ​തി​രാ​യ വി​കാ​ര​മാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ള്ള​തെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

ബി​ഹാ​റി​ൽ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് വ്യാ​ഴാ​ഴ്ച ന​ട​ന്നു. 65.08 ശ​ത​മാ​യി​രു​ന്നു പോ​ളിം​ഗ്. ചൊ​വ്വാ​ഴ്ച​യാ​ണ് ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ ഘ​ട്ട​ത്തി​ൽ 65.08 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ 65.08 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ബി​ഹാ​റി​ലെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ്ണ​ർ ആ​ണ് ഔ​ദ്യോ​ഗി​ക പോ​ളിം​ഗ് ശ​ത​മാ​നം പു​റു​ത്തു​വി​ട്ട​ത്. 64.66 ആ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​ന​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന അ​നൗ​ദ്യോ​ഗി​ക വി​വ​രം.

വ്യാ​ഴാ​ഴ്ച​യാ​ണ് ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് അ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 1,314 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ. പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ന്ന​ത് ത​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​യി​രി​ക്കും എ​ന്നാ​ണ് എ​ൻ​ഡി​എ​യും മ​ഹാ​സ​ഖ്യ​വും അ​വ​കാ​ശ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Latest News

Up